ലഹരിക്കെതിരെ സന്ദേശവുമായി നാട്ടൊരുമ
text_fieldsകെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി നാട്ടൊരുമ പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടൊരുമ’ സംഗമം, ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശവുമായി ശ്രദ്ധേയമായി.
പ്രവാസി ജീവിതത്തിലെ തിരക്കുകൾക്കിടയിലും നാടിന്റെ ഓർമകളിലേക്ക് തിരികെ പോവാനും, നാടൻ കായിക-സാംസ്കാരിക പാരമ്പര്യത്തെ അടിയുറപ്പിക്കാനും ലക്ഷ്യമിട്ട ‘നാട്ടൊരുമ’, സാമൂഹിക ചിന്തകളിലേക്കും പുതിയ ദിശകളിലേക്ക് സമൂഹത്തെ നയിച്ചു.‘നവബോധം’ എന്ന പേരിൽ ലഹരിവിരുദ്ധ കാമ്പയിനിന് തുടക്കമിട്ടു. നൂറുകണക്കിന് ആളുകൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് കാമ്പയിൻ ഔപചാരികമായി ആരംഭിച്ചു.
അഷ്റഫ് മഠത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.നാടൻ കായിക മത്സരങ്ങൾ, നാടൻ രുചിവിഭവങ്ങൾ, കലാസാംസ്കാരിക പ്രകടനങ്ങൾ എന്നിവയും പരിപാടിക്ക് ഭംഗിയായി.
കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു.
അലി ചെരൂർ, ഷാനിഫ് പൈക, ഹാരിസ് എരിയാൽ, ഷഫീക് ചെങ്കള, ജാഫർ കല്ലങ്ങാടി, നവാസ് ആസാദ് നഗർ, റഹീം ചൗകി, കെബി റഫീഖ്, ഹമീദ്, ഹാരിസ് ചൂരി, റിയാസ് മാന്യ, ഷെരീഫ്, നൗഷാദ് പൈക, റഹീം ഗ്രീൻലാൻഡ്, അക്ബർ കടവത്, സിദ്ദീഖ് പടിഞ്ഞാറ്, റഹീം ബളൂർ ,മാഹിൻ ബ്ലാർകോഡ്, ഷാനവാസ് തളങ്കര, മുഹമ്മദ് കുഞ്ഞി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.