ഖത്തർ കേരള ഇസ്‍ലാഹി സെന്റർ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു
text_fieldsഖത്തർ കേരള ഇസ്‌ലാഹി സെൻറർ 2026 വർഷത്തേക്കുള്ള പുതിയ കലണ്ടർ പുറത്തിറക്കിയപ്പോൾ
ദോഹ: ഖത്തർ മലയാളികളുടെ വൈജ്ഞാനികവും സേവനപരവുമായ മേഖലകളിൽ നിറസാന്നിധ്യമായി മാറിയ ഖത്തർ കേരള ഇസ്‌ലാഹി സെൻറർ (ക്യൂ.കെ.ഐ.സി), 2026 വർഷത്തേക്കുള്ള പുതിയ കലണ്ടർ പുറത്തിറക്കി. ദോഹയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, ഏബിൾ ഗ്രൂപ് എം.ഡി എ.പി. മുഹമ്മദ് ബഷീർ സാഹിബിന് ആദ്യ പ്രതി നൽകി കലണ്ടർ പ്രകാശനം നിർവഹിച്ചു.
വിജ്ഞാനപ്രദമായ വിവരങ്ങളും പ്രാർഥനാ സമയങ്ങളും കൃത്യമായി ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവാസികൾക്കായി പ്രത്യേകമായി തയാറാക്കിയതാണ് ഈ കലണ്ടർ. ഖത്തറിലെയും കേരളത്തിലെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി.
ടി.കെ. അശ്റഫ്, ഗൾഫ് ഇസ്‌ലാഹി സെന്റർ കോഓഡിനേറ്റർ ശരീഫ് എലാങ്കോട്, ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, ട്രഷറർ മുഹമ്മദലി മൂടാടി, സെക്രട്ടറി സ്വലാഹുദീൻ സ്വലാഹി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖരും ഇസ്ലാഹി സെൻറർ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. കോപ്പികൾ ആവശ്യമുള്ളവർക്ക് 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

