ഖത്തർ കാരുണ്യ തീരം സംഗമം
text_fieldsഖത്തർ കാരുണ്യതീരം സംഗമം ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ആഭിമുഖ്യത്തിൽ കാരുണ്യതീരം ഖത്തർ സഹകാരികളുടെ സംഗമം അബൂഹമൂർ നാസ്കോ റസ്റ്റാറന്റിൽവെച്ച് നടന്നു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റും കെയർ ആൻഡ് ക്യൂർ ചെയർമാനുമായ ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
കാരുണ്യതീരം ജി.സി.സി കോഓഡിനേറ്റർ സി.ടി. കബീർ അധ്യക്ഷതവഹിച്ചു. നിസാർ കെ.ടി, കലാം അവേലം, ഇല്യാസ് എന്നിവർ വിശിഷ്ടാതിഥികളായി. ഹെൽത്ത് കെയർ ജന. സെക്ര. സി.കെ.എ. ഷമീർ ബാവ, സെക്ര. ടി.എം. താലിസ്, വി. സൈഫുദ്ദീൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. ഡോ. ഹസൻ കുട്ടി, ഡോ.വി.ഒ.ടി. അബ്ദുറഹിമാൻ, ബഷീർ ഖാൻ, പി.സി. ഷരീഫ് എന്നിവർ സംസാരിച്ചു. സി.പി. ഷംസീർ സ്വാഗതവും ജംഷിദ് കോളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

