Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
us president and qatar ameer
cancel
Homechevron_rightGulfchevron_rightQatarchevron_rightഅമേരിക്കയുടെ നാ​റ്റോ...

അമേരിക്കയുടെ നാ​റ്റോ ഇതര സഖ്യ പദവിയിലേക്ക്​ ഖത്തർ

text_fields
bookmark_border

ദോഹ: നാറ്റോ ഇതര സഖ്യരാജ്യം എന്ന പദവിയിലേക്ക്​ ഖത്തറിനെ നിർദേശിച്ച്​ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ മൂന്നു ദിവസത്തെ പര്യടനത്തിനിടയിൽ നടന്ന കൂടിക്കാഴ്ചയിലാണ്​ അമേരിക്കൻ പ്രസിഡന്‍റ്​​ ഖത്തറിനെ പ്രധാന സൗഹൃദ രാഷ്ട്രമെന്ന നിലയിൽ നാറ്റോ ഇതര സഖ്യരാജ്യ പദവിയിലേക്ക്​ നിർദേശിച്ചത്​.

അമേരിക്കയുമായുള്ള ദീർഘകാലത്തെയും സൗഹൃദവും നയന്ത്ര പ്രധാന്യവും പരിഗണിച്ചാണിത്​. ഇക്കാര്യം കോ​ൺഗ്രസിനോട്​ നിർദേശിക്കുമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ വ്യക്​തമാക്കി.

നാറ്റോ ഇതര സഖ്യപദവിയിലേക്ക്​ മാറുന്നതോടെ അമേരിക്കയുമായി സാമ്പത്തിക, സൈനിക മേഖലകളിൽ പ്രത്യേക പദവിയും ആനുകൂല്യങ്ങൾക്കും ഖത്തറിന്​ അർഹതയുണ്ടാവും. പ്രതിരോധ ഇടപാടുകള്‍, സുരക്ഷാ സഹകരണം, ആയുധ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഖത്തറിന് മുന്‍ഗണന ലഭിക്കും.

​അമേരിക്കയുമായി നയതന്ത്ര-സാമ്പത്തിക മേഖലകളിലെ അടുത്ത ബന്ധത്തിന്‍റെ പ്രതീകമായാണ്​ പ്രധാന നാറ്റോ ഇതര സഖ്യ പദവി നൽകുന്നത്​. സൗഹൃദരാജ്യങ്ങളോടുള്ള അമേരിക്കയുടെ ബഹുമാനവും ആദരവുമാണ്​ ഇതുവഴി പ്രകടിപ്പിക്കുന്നതെന്ന്​ അമേരിക്കൻ പ്രതിരോധ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഗൾഫ്​ മേഖലയിൽനിന്നും അമേരിക്കയുടെ നാറ്റോ ഇതര സഖ്യരാജ്യമായി മാറുന്ന മൂന്നാമത്തെ രാജ്യമാണ്​ ഖത്തർ. 2004ൽ ജോർജ്​ ഡബ്ല്യു. ബുഷ്​ ​സർക്കാർ കുവൈത്തിനെ ഉൾപ്പെടുത്തിയിരുന്നു. മറ്റൊരു രാജ്യം ബഹ്​റൈനാണ്​.

​പ്രാധാന നാറ്റോ ഇതര സഖ്യങ്ങളുടെ പട്ടികയിലെ 19-ാമത്തെ രാജ്യമാണ്​ ഖത്തർ. ഡൊണാൾഡ്​ ട്രംപ്​ പ്രസിഡന്‍റായിരിക്കെ 2019ൽ ബ്രസീലിനെ ഉൾപ്പെടുത്തിയ ശേഷം ആദ്യമായാണ്​ പട്ടികയിലേക്ക്​ പുതിയ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarusa
News Summary - Qatar joins US non-NATO alliance
Next Story