Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുറം തൊഴിലാളികളുടെ...

പുറം തൊഴിലാളികളുടെ ജോലി: ​േവനൽക്കാല സമയ ക്രമം പ്രഖ്യാപിച്ചു

text_fields
bookmark_border
പുറം തൊഴിലാളികളുടെ ജോലി: ​േവനൽക്കാല സമയ ക്രമം പ്രഖ്യാപിച്ചു
cancel

ദോഹ: ചൂടിന് ശക്തി കൂടി വരുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികളുടെ ജോലി സമയം തൊഴിൽ–സാമൂഹിക ക്ഷേമ മന്ത്രാലയം  പുനക്രമീകരിച്ചു. 
ജൂൺ 15 മുതൽ ആഗസ്​​റ്റ് 31 വരെ രാവിലെ പതിനൊന്നര മുതൽ മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
 2007ലെ പതിനാറാം നമ്പർ മന്ത്രിതല തീരുമാനത്തി​​െൻറ ഭാഗമായാണിത്. 

മന്ത്രാലയം അനുവദിച്ച സമയ ക്രമം കമ്പനികൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. നിയമ വിരുദ്ധമായി ആരെങ്കിലും തൊഴിൽ ചെയ്യുന്നതിന് നിർബന്ധിച്ചാൽ മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. 

കൂടാതെ തൊഴിലിടങ്ങളിൽ മന്ത്രാലയ പ്രതിനിധികൾ പ്രത്യേക പരിശോധന നടത്തുമെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.  മന്ത്രിതല തീരുമാനപ്രകാരം തൊഴിൽ സമയ സമയപട്ടിക തൊഴിലുടമകൾ തയ്യാറാക്കണം. ഇത്​ എല്ലാവർക്കും കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കുകയും വേണം. നിയമം ലംഘിക്കുന്ന കമ്പനികൾ ഒരു മാസം കവിയാത്ത കാലയളവിലേക്ക് അടച്ചിടും എന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. ഉഷ്ണകാല സമയ ക്രമം കർശനമായി പാലിക്കണമെന്ന്​ ഉറപ്പാക്കാൻ ലേബർ ഇൻസ്​പെക്ടർമാർ കർശന പരിശോധന നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - qatar jobs
Next Story