പുതുക്കിയ തൊഴില്‍ നിയമം നടപ്പാക്കാന്‍ സഹായിക്കും- മനുഷ്യാവകാശ കമ്മീഷന്‍
text_fieldsദോഹ: രാജ്യത്ത് അടുത്ത മാസം നിലവില്‍ വരാന്‍ പോകുന്ന പുതുക്കിയ തൊഴില്‍ നിയമം നടപ്പിലാകുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മനുഷ്യാവകാശ കമ്മീഷന്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി നാസര്‍ ആല്‍സുല്‍ത്താന്‍ അല്‍മറി വ്യക്തമാക്കി.
ഏതൊരു നിയമവും ആദ്യമായി നടപ്പിലാക്കുമ്പോള്‍ ചില സംശയങ്ങളും അവ്യക്തതകളും സ്വാഭാവികമാണ്. അവ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവാസ ജീവനക്കാരുടെ രാജ്യത്തേക്കുളള പ്രവേശനവും പുറത്ത് പോകലും അടക്കമുള്ള നിവരധി സുപ്രധാന വിഷയങ്ങളിലാണ് പരിഷ്ക്കരിച്ച നിയമം നടപ്പിലാകാന്‍ പോകുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നിശ്ചയിച്ച കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ഏതൊരാള്‍ക്കും തൊഴിലുടമയെ മാറ്റാന്‍ കഴിയുമെന്നത്. നിലവിലെ തൊഴിലുടമയുടെ അനുവാദമില്ലാതെ തന്നെ പുതിയ യൊഴിലുടമയുമായി കരാറിലത്തൊനും ജോലി അവിടേക്ക് മാറ്റാനും പുതിയ നിയമം അനുവാദം നല്‍കുന്നു.
കൂടാതെ നിലവിലെ തൊഴില്‍ വിസ കാന്‍സല്‍ ചെയ്യുന്നവര്‍ക്ക് തൊട്ടടുത്ത ദിവസം തന്നെ പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാമെന്നതും പരിഷ്ക്കരിച്ച നിയമത്തിലെ സുപ്രധാന തീരുനമാണ്. ഇത് വരെ നിലവിലെ വിസ കാന്‍സല്‍ ചെയ്ത പ്രവാസിക്ക് രണ്ട് വര്‍ഷത്തിനകം തിരിച്ച് തൊഴില്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ നേരത്തെ തൊഴിലെടുത്ത കമ്പനിയുടെ നോ ഒബ്ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നു.
അല്ളെങ്കില്‍ രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ രാജ്യത്തേക്ക് തൊഴില്‍ വിസയില്‍ എത്താന്‍ സാധിക്കുമായിരുന്നുള്ളൂ. പുതിയ നിയമം നടപ്പില്‍ വരുന്നത് അന്താരാഷ്ട്ര തൊഴില്‍ നിയമം പരിഗണിച്ച് കൂടിയാണെന്ന് നാസര്‍ അല്‍മറി വ്യക്തമാക്കി.
മനുഷ്യവകാശ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ നേരത്തെ സമിതിക്ക് നല്‍കിയിരുന്നു. ഇതനുസരിച്ച് സ്പോണ്‍സര്‍ഷിപ്പ് സംവിധാനം തന്നെ എടുത്തുകളയാനാണ് തീരുമാനിച്ചരിക്കുന്നത്.
രാജ്യത്തിന് പുറത്ത് പോകാന്‍ നേരത്തെ ഉണ്ടായിരുന്ന നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമം അനുസരിച്ച് തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടാല്‍ ഭര്‍ത്താവ് തൊഴില്‍ വിസയിലുള്ള ആളാണെകില്‍ നിബന്ധനകളോടെ അയാളുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റി നല്‍കാനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നു.
പുതിയ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിചയപ്പെടുന്നതിന് പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി നാസര്‍ അല്‍മറി അറിയിച്ചു.
നിയമവുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും തൃപ്തികരമായ മറുപടി നല്‍കുന്നതിന് കമ്മീഷന്‍ സംവിധാനം കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഈ വര്‍ഷം ഇത് വരെ 19218 തൊഴില്‍ നിയമ ലംഘകരെ പിടികൂടിയതായി കമ്മീഷന്‍ വ്യക്തമാക്കി.
വിവിധ പരാതികളിലായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 1003 കേസുകള്‍ പരിഹരിക്കാന്‍ കമ്മീഷന് സാധിച്ചതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
