ഖത്തർ–ഇറ്റലി സംയുക്ത നാവികാഭ്യാസം സമാപിച്ചു
text_fieldsദോഹ: ഖത്തർ കടലിൽ അമീരി നാവികസേനയും ഇറ്റാലിയൻ നാവിക സേനയും സംയുക്തമായി നടത്തിയ നാവിക പരിശീലനം സമാപിച്ചു. അമീരി നാവികസേനയുടെ മിസൈൽ ബോട്ടായ അൽ ദിബാലും ഇറ്റാലിയൻ നേവൽ ഫ്രിഗേറ്റായ കാർലോ മാ ർഗോറ്റിനിയും പരിശീലനത്തിൽ പങ്കെടുത്തു. മറൈൻ ലഫ്. കേണൽ ഫലാഹ് മഹ്ദി അൽ അഹ്ബാബി, കമാ ൻഡർ ഗ്യൂസിപ്പെ ലായും ഇതിന് നേതൃത്വം നൽകി.
ഇരുനാവിക വിഭാഗങ്ങൾക്കും കൂടുതൽ പരിശീലനം ലഭിക്കുന്നതിെൻറ ഭാഗമായി വിവിധ മേഖലകളിൽ പരിശീലന പ്രവർത്തനങ്ങൾ നടന്നു. ഖത്തരി, ഇറ്റാലിയൻ നാവികസേനയിലെ ഓഫീസർമാരെയും ജീവനക്കാരെയും കൂടുതൽ സജ്ജരാക്കുകയും മികച്ച പരിശീലനം നൽകുകയും ലക്ഷ്യമിട്ടാണ് സംയുക്ത നാവിക പരിശീലനം സംഘടിപ്പിച്ചത്. ഖത്തറും ഇറ്റലിയും തമ്മിൽ പുലർത്തുന്ന ശക്തമായ ബന്ധത്തിെൻറ പ്രതിഫലനമാണ് ഇതെന്ന് നേവൽ ഓപറേഷൻ സെൻറർ കമാൻഡർ മറൈൻ ബ്രിഗേഡിയർ ജനറൽ മുബാറക് റാഷിദ് അൽ സുലൈതി പറഞ്ഞു. ഡിംഡെക്സ് 2018െൻറ സമാപനത്തോടനുബന്ധിച്ചാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത പരിശീലനം നടന്നത്.
