Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നാളെ

text_fields
bookmark_border
നവംബർ അഞ്ചിന് രാവിലെ 5.59ന് രാജ്യത്തുടനീളമുള്ള 136 കേന്ദ്രങ്ങളിലായി ഇസ്തിസ്ഖാഅ് നമസ്കാരം നടക്കും
ഖത്തറിൽ മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നാളെ
cancel

ദോഹ: ഖത്തറിലുടനീളമുള്ള വിശ്വാസികളോട് നവംബർ അഞ്ച് വ്യാഴാഴ്ച മഴക്കായുള്ള പ്രത്യേക പ്രാർത്ഥന (ഇസ്തിസ്ഖാഅ്) നിർവഹിക്കാൻ ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ കാലാവസ്ഥയനുസരിച്ച് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരത്തിന് ആഹ്വാനം ചെയ്തത്.

രാവിലെ 5.59ന് നമസ്കാരം ആരംഭിക്കും. പള്ളികളും പ്രത്യേക ഗ്രൗണ്ടുകളിലുമായി രാജ്യത്തുടനീളമുള്ള 136 കേന്ദ്രങ്ങളിലായി നമസ്കാരം നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. നമസ്​കാരം നടക്കുന്ന പള്ളികളുടെ പട്ടിക മ​തകാര്യ മന്ത്രാലയം വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് ഖത്തർ അമീർ നമസ്‌കാരത്തിൽ പങ്കുചേരും. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള വിശ്വാസികളോട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആഹ്വാനം ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Istisqa Prayer Tomorrow: Special Rain Prayer Announced
Next Story