ഖത്തർ ഇസ്ലാമിക് ബാങ്കിന് ഗ്ലോബൽ ഫിനാൻസ് അവാർഡ്
text_fieldsദോഹ: രാജ്യത്തെ മുൻനിര ഇസ്ലാമിക് ബാങ്കായ ഖത്തർ ഇസ്ലാമിക് ബാങ്കി(ക്യൂ.ഐ.ബി)ന് ഗ്ലോബൽ ഫിനാൻസിെൻറ െപ്രാഡക്ട് ഇന്നവേഷൻ അവാർഡ്. ഇസ്ലാമിക് ഫിനാൻസ് വിഭാഗത്തിലാണ് ക്യൂ.ഐ.ബി അവാർഡിനർഹമായിരിക്കുന്നത്. ഇസ്ലാമിക് ശരീഅത്ത് അനുസരിച്ചുള്ള നൂതനമായ ഉൽപന്നങ്ങളുടെ അവതരണത്തിനുള്ള ബാങ്കിെൻറ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ക്യൂ.ഐ.ബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ഉൽപന്നങ്ങളിൽ പുതുമ രൂപകൽപന ചെയ്യുന്നതിനുള്ള ബാങ്കിെൻറ പ്രതിബദ്ധതക്കുള്ള അംഗീകാരത്തിന് പുരസ്കാരം നേടാനായതിൽ സന്തോഷിക്കുന്നുവെന്ന് ഖത്തർ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ബാസിൽ ഗമാൽ പറഞ്ഞു. വിപണികളിൽ നടത്തുന്ന ഗവേഷണങ്ങളിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അല്ലെങ്കിൽ അതിലേറെ മെച്ചപ്പെടുത്തി നൽകുന്നതിനും സേവനങ്ങൾ അനുകൂലമാക്കാൻ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധന മേഖലയിൽ വരുന്ന ഏറ്റവും പുതിയ സാഹചര്യങ്ങൾക്കായി ആശ്രയിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച േസ്രാതസ്സാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫിനാൻസ് മാഗസിൻ.
ലോകത്തിലെ ഏറ്റവും മികച്ച ധനകാര്യ സ്ഥാപനങ്ങളെ കണ്ടെത്തി ഓരോ വർഷവും ഗ്ലോബൽ ഫിനാൻസ് ആദരിക്കുന്നുണ്ട്. ഈ മേഖലയിലെ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെടുന്നതും മികച്ച പ്രവർത്തനങ്ങൾക്കുള്ള സത്യസന്ധമായതുമായ അവാർഡായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഖത്തർ ഇസ്ലാമിക് ബാങ്കിെൻറ ഈ വർഷത്തെ ആദ്യ പാദത്തിലെ ലാഭ വർധനവ് 12.8 ശതമാനമായാണ് രേഖപ്പെടുത്തിയത്. ബാങ്കിെൻറ ആകെ മൂലധനം 9.1 ശതമാനം വർധനവോടെ 143.3 ബില്യനിലെത്തി നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇസ്ലാമിക് ബാങ്കിംഗ് രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ഖത്തർ ഇസ്ലാമിക് ബാങ്കിന് മുമ്പും ഉന്നത സ്ഥാപനങ്ങളുടെയും മാഗസിനുകളുടെയും അംഗീകാരവും അവാർഡുകളും ലഭിച്ചിട്ടുണ്ട്. ജി.സി.സിയിലെയും ഖത്തറിലെയും ഏറ്റവും മികച്ച ഇസ്ലാമിക് ബാങ്കിനുള്ള അവാർഡ് ഈയിടെയാണ് ക്യൂ.ഐ.ബിക്ക് ലഭിച്ചത്. മേഖലയിലെ ഇസ്ലാമിക് ബാങ്കിംഗ് സെക്ടറിൽ ഖത്തർ ഇസ്ലാമിക് ബാങ്കിെൻറ പങ്ക് വളരെ വലുതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.