ലോകത്ത് മികച്ച സുരക്ഷയുള്ള രണ്ടാമത് രാജ്യം ഖത്തർ
text_fieldsദോഹ: ലോകത്ത് ഏറ്റവും മികച്ച സുരക്ഷയുള്ള രണ്ടാമത്തെ രാജ്യം ഖത്തർ. '2021 നുംബിയോ ക്രൈം ഇൻഡക്സി'ലാണ് ദോഹ വീണ്ടും നേട്ടം െകായ്തത്. ആഗോള ഡാറ്റാബേസ് സ്ഥാപനമായ നുംബിയോ പുറത്തുവിട്ട ൈക്രം സൂചിക 2021ലാണ് ഖത്തറിന് നേട്ടം.
ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രണ്ടാമത്തെ നഗരമായാണ് ദോഹയെ തിരഞ്ഞെടുത്തിരിക്കുന്നത്. സുരക്ഷ, കുറ്റകൃത്യങ്ങളുടെ കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് 431 നഗരങ്ങളെ പരിഗണിച്ചത്. ഇതിൽ ദോഹയെ രണ്ടാമതായി തിരഞ്ഞെടുത്തു. ദോഹക്ക് 87.96 സേഫ്റ്റി ഇൻഡക്സ് ആണ് ലഭിച്ചിരിക്കുന്നത്. ക്രൈം ഇൻഡക്സ് ആവട്ടെ 12.04 മാത്രമാണ്.
ലോകത്താകമാനം വിവിധരാജ്യങ്ങളുമായും പട്ടണങ്ങളുമായും ബന്ധെപ്പട്ട വിവിധ ഡാറ്റകൾ ശേഖരിക്കുകയും ഇത്തരത്തിലുള്ള കാര്യങ്ങൾക്കായി വിവരശേഖരണത്തിന് ആശ്രയിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നുംബിയോ. വിവിധ രാജ്യങ്ങളിലെ ജീവിതനിലവാരം, ജീവിതച്ചെലവ്, താമസസ്ഥലങ്ങൾ, ആരോഗ്യ പരിപാലനം, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയ വിവിധ മേഖലകളിൽ വിവിധ കാലങ്ങളായി നുംബിയോ വിവരശേഖരണം നടത്തുന്നുണ്ട്. ഒരു പട്ടണത്തിന് ൈക്രം ഇൻഡക്സിൽ 431ാം റാങ്കാണ് കിട്ടുന്നതെങ്കിൽ ഏറ്റവും കുറഞ്ഞ സുരക്ഷയുള്ള രാജ്യമായി അത് മാറും. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ റാങ്ക് കിട്ടുന്ന പട്ടണം കൂടുതൽ സുരക്ഷയുള്ളതുമാകും.
ദോഹക്ക് ൈക്രം ഇൻഡക്സിെൻറ കാര്യത്തിൽ 12.04 റാങ്കാണ് ലഭിച്ചിരിക്കുന്നത്. പൂജ്യം മുതൽ നൂറുവരെയാണ് ഈ ഗണത്തിൽ ലഭിക്കുന്ന റാങ്ക്. ആകെ കണക്കെടുത്ത 431 പട്ടണങ്ങളിൽ ദോഹ സുരക്ഷയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തി. അതായത് 430ാം സ്ഥാനം. 87.96 പോയൻറാണ് ദോഹക്ക് ലഭിച്ചിരിക്കുന്നത്.
യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് ഏറ്റവും കൂടുതൽ സുരക്ഷയുള്ള നഗരം. തയ്വാനിലെ തയ്പേയ്, കാനഡയിലെ ക്യുബെക് സിറ്റി, സ്വിറ്റ്സർലൻഡിലെ സൂറിച്ച്, യു.എ.ഇയിലെ ഷാർജ, ദുബൈ, തുർക്കിയിലെ എസ്കിസെഹ്ർ, ജർമനിയിലെ മ്യൂനിക്, ഇറ്റലിയിലെ ട്രിസ്റ്റെ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ വന്ന പട്ടണങ്ങൾ.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തറിന് കഴിഞ്ഞ വർഷം ഒന്നാംസ്ഥാനം കിട്ടിയിരുന്നു. അറബ് ലോകത്തും ഖത്തറിന് ഒന്നാം സ്ഥാനമാണുള്ളത്. 133 രാജ്യങ്ങളാണ് നുംബിയോ സൂചികയിലുള്ളത്.
2015 മുതൽ 2019 വരെയുള്ള കാലയളവിലും ഖത്തർ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2017ലും 2019ലും ഖത്തർ തന്നെയായിരുന്നു ഒന്നാമത്. ഈ കാലയളവിൽ അറബ് ലോകത്തും സുരക്ഷയുടെ കാര്യത്തിൽ ഖത്തർ ഒന്നാമതെത്തിയിരുന്നു.
നുംബിയോ റിപ്പോർട്ട് പ്രകാരം 2020ൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഖത്തറിൽ തന്നെയാണ്.100ൽ 11.90 പോയൻറാണ് അന്ന് ഖത്തറിനുള്ളത്. സുരക്ഷയിൽ ഒന്നാമതെത്തിയ ഖത്തർ 100ൽ 88.10 പോയൻറും കഴിഞ്ഞ വർഷം നേടി.
2009 മുതലാണ് നുംബിയോ ഡാറ്റാബേസ് പ്രസിദ്ധീകരിച്ച് തുടങ്ങിയത്.കുറ്റകൃത്യങ്ങൾ താരതമ്യം ചെയ്തും വിവിധ കുറ്റകൃത്യങ്ങളെ തരംതിരിച്ചും കുറ്റകൃത്യ നിയമങ്ങൾ അടിസ്ഥാനമാക്കിയുമാണ് പട്ടിക തയാറാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.