ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഖത്തർ
text_fieldsദോഹ: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഖത്തർ. നംബിയോയുടെ 2025 മിഡ് ഇയർ സുരക്ഷാ സൂചിക പ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കും ഉയർന്ന സുരക്ഷാ നിലവാരവുമുള്ള സർവേയിൽ 148 രാജ്യങ്ങളിൽ ഖത്തർ 84.6 സ്കോറുമായി സുരക്ഷാ സൂചികയിൽ മൂന്നാം സ്ഥാനത്താണ്.
സർവേ പ്രകാരം യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവയുൾപ്പെടെ നാല് രാജ്യങ്ങൾ ആദ്യ 15 സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
കുറ്റകൃത്യങ്ങളുടെ തോത്, ഒറ്റക്ക് നടക്കുമ്പോഴുള്ള സുരക്ഷ, വാഹന മോഷണം, സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് നമ്പിയോ സുരക്ഷാ സൂചിക തയാറാക്കുന്നത്.
കഴിഞ്ഞ വർഷത്തെപ്പോലെ കുറ്റകൃത്യങ്ങളുടെ നിരക്ക്, വീടുകൾ തകർത്തുള്ള ആക്രമണങ്ങൾ, കാർ മോഷണം, ശാരീരിക ആക്രമണങ്ങൾ, മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ എന്നിവ ഖത്തറിൽ കുറവാണെന്ന് സൂചിക പറയുന്നു.
രാവും പകലും ഒരുപോലെ സുരക്ഷയൊരുക്കുന്നതിൽ ഖത്തർ മികച്ച സ്കോർ നേടി. ലിംഗ -ദേശ വിത്യാസമില്ലാതെ താമസക്കാർക്ക് നഗരത്തിൽ സ്വതന്ത്രമായി നടക്കാനും കുട്ടികൾക്ക് പാർക്കുകളിൽ സുരക്ഷിതമായി കളിക്കാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷമാണ് രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

