സുന്ദര സുരഭില രാജ്യമായി വീണ്ടും ഖത്തർ
text_fieldsദോഹ: ലോകത്തില്‍ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച സാഹചര്യങ്ങളുള്ള 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറും. മിഡിലീസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഖത്തർ. എച്ച്.എസ്.ബി.സി എക്സ്പാറ്റ് എക്സ്പ്ലോറര്‍ സര്‍വേ 2020ലാണ് മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഖത്തറുള്ളത്. ആഗോളതലത്തില്‍ ആറാം സ്ഥാനത്തുള്ള ഖത്തര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്താണ്. സിംഗപ്പൂര്‍ രണ്ടും യു.എ.ഇ 14, ബഹ്റൈന്‍ 15, സൗദി അറേബ്യ 19 സ്ഥാനങ്ങളിലുമാണുള്ളത്.
ജീവിക്കാനുള്ള ഏറ്റവും മികച്ച രാജ്യമായി സ്വിറ്റ്സര്‍ലൻഡ് സ്ഥാനം നിലനിര്‍ത്തി. ന്യൂസിലൻഡ്, ജര്‍മനി, സ്പെയിന്, നെതര്‍ലൻഡ്സ്, ആസ്ട്രേലിയ, കാനഡ, അയര്‍ലൻഡ് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങള്‍. കോവിഡ് മൂര്ധന്യത്തിലെത്തുന്നതിനു മുമ്പ് ഫെബ്രുവരി 14നും മാര്‍ച്ച് 22നും ഇടയില്‍ നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഇക്കാര്യങ്ങളുള്ളത്. അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ദോഹ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. മുത്ത് വ്യവസായത്തിെൻറ ആസ്ഥാനമായിരുന്ന ഖത്തര്‍ വരണ്ട ചുറ്റുപാടുകളിൽനിന്ന് ശക്തരായ ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നവരായി വളര്‍ന്നുവരുകയും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള രാജ്യമാവുകയും ചെയ്തതായി എച്ച്.എസ്.ബി.സി എക്സ്പാറ്റ് ഹെഡ് ജോണ്‍ ഗോദാര്‍ദ് അവലോകനത്തില്‍ പറഞ്ഞു. ലോകത്ത് ഏറ്റവും മികച്ച സുരക്ഷയുള്ള രണ്ടാമത്തെ രാജ്യമായി ഖത്തർ ഇൗയടുത്ത് തിരഞ്ഞെടുക്കെപ്പട്ടിരുന്നു. '2021 നുംബിയോ ക്രൈം ഇൻഡക്സി'ലാണ് ഈ നേട്ടം. ആഗോള ഡേറ്റബേസ് സ്ഥാപനമാണ് നുംബിയോ. ലോകത്ത് ഏറ്റവും കൂടുതൽ സുരക്ഷയുള്ള രണ്ടാമത്തെ നഗരമായാണ് ഇതിൽ ദോഹയെ തിരഞ്ഞെടുത്തത്. സുരക്ഷ, കുറ്റകൃത്യങ്ങളുടെ കുറവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് 431 നഗരങ്ങളെ പരിഗണിച്ചത്. സുരക്ഷയുടെ കാര്യത്തിൽ ദോഹക്ക് 87.96 സേഫ്റ്റി ഇൻഡക്സ് ആണ് ലഭിച്ചിരിക്കുന്നത്. ക്രൈം ഇൻഡക്സ് ആവട്ടെ, 12.04 മാത്രമാണ്. ലോകത്താകമാനം വിവിധ രാജ്യങ്ങളുമായും പട്ടണങ്ങളുമായും ബന്ധെപ്പട്ട വിവിധ ഡേറ്റകൾ ശേഖരിക്കുകയും ഇത്തരത്തിലുള്ള കാര്യങ്ങൾക്കായി വിവരശേഖരണത്തിന് ആശ്രയിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് നുംബിയോ. വിവിധ രാജ്യങ്ങളിലെ ജീവിതനിലവാരം, ജീവിതച്ചെലവ്, താമസസ്ഥലങ്ങൾ, ആരോഗ്യ പരിപാലനം, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയ വിവിധ മേഖലകളിൽ വിവിധ കാലങ്ങളായി നുംബിയോ വിവരശേഖരണം നടത്തുന്നുണ്ട്. ഒരു പട്ടണത്തിന് ൈക്രം ഇൻഡക്സിൽ 431ാം റാങ്ക് ആണ് കിട്ടുന്നതെങ്കിൽ ഏറ്റവും കുറഞ്ഞ സുരക്ഷയുള്ള രാജ്യമായി അത് മാറും. സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ റാങ്ക് കിട്ടുന്ന പട്ടണം കൂടുതൽ സുരക്ഷയുള്ളതുമാകും.
ദോഹക്ക് ൈക്രം ഇൻഡക്സിെൻറ കാര്യത്തിൽ 12.04 റാങ്ക് ആണ് ലഭിച്ചിരിക്കുന്നത്. പൂജ്യം മുതൽ 100 വരെയാണ് ഈ ഗണത്തിൽ ലഭിക്കുന്ന റാങ്ക്. ആകെ കണക്കെടുത്ത 431 പട്ടണങ്ങളിൽ ദോഹ സുരക്ഷയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തെത്തി. അതായത് 430ാം സ്ഥാനം. 87.96 പോയൻറ് ആണ് ദോഹക്ക് ലഭിച്ചിരിക്കുന്നത്. യു.എ.ഇ തലസ്ഥാനമായ അബൂദബിയാണ് ഏറ്റവും കൂടുതൽ സുരക്ഷയുള്ള നഗരം. തായ്വാനിലെ തായ്പേയ്, കാനഡയിലെ ക്യുബെക് സിറ്റി, സ്വിറ്റ്സർലൻഡിലെ സൂറിക്, യു.എ.ഇയിലെ ഷാർജ, ദുബൈ, തുർക്കിയിലെ ഇസ്കിശഹ്ർ, ജർമനിയിലെ മ്യൂണിക്, ഇറ്റലിയിലെ ട്രിസ്റ്റെ എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ വന്ന പട്ടണങ്ങൾ. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തറിന് കഴിഞ്ഞവർഷം ഒന്നാം സ്ഥാനം കിട്ടിയിരുന്നു. അറബ് ലോകത്തും ഖത്തറിന് അന്ന് ഒന്നാം സ്ഥാനമാണുള്ളത്.
ആഗോള തലത്തിൽ മൂന്നാമത്തെ െട്രൻഡിങ് സ്റ്റേഷനായും ദോഹ കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഖത്തർ വിനോദസഞ്ചാര മേഖലയിൽ ഈയടുത്ത കാലത്തായി നടപ്പാക്കിയ ഉത്തേജക പദ്ധതികളാണ് ദോഹയെ ഈ നേട്ടത്തിലെത്തിച്ചത്. ലോകത്തിലെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്ന നഗരമെന്ന പ്രത്യേകതകൂടി ഖത്തറിെൻറ തലസ്ഥാന നഗരിക്കുണ്ട്. നിരവധി പ്രവാസി സമൂഹങ്ങളുടെയും പ്രിയനഗരമായി ദോഹ നിലകൊള്ളുന്നുണ്ട്. കൂടാതെ നിരവധി ഷോപ്പിങ് മാളുകൾ വ്യത്യസ്ത അനുഭവങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ദോഹ കോർണിഷും വെസ്റ്റ്ബേ സ്കൈലൈനും ഹാർബറിെൻറ മനോഹാരിതയും ദോഹക്ക് മാറ്റുകൂട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

