Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​നി​ത സാ​മൂ​ഹി​ക...

വ​നി​ത സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ൽ ഖ​ത്ത​ർ മു​ൻ​നി​ര​യി​ൽ

text_fields
bookmark_border
വ​നി​ത സാ​മൂ​ഹി​ക മു​ന്നേ​റ്റ​ത്തി​ൽ ഖ​ത്ത​ർ മു​ൻ​നി​ര​യി​ൽ
cancel
camera_alt

ഖത്തർ ഫൗണ്ടേഷൻ ആസ്​ഥാനം 

ദോ​ഹ: വ​നി​ത​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ലും സാ​മൂ​ഹി​ക​മു​ന്നേ​റ്റ​ത്തി​ലും ഖ​ത്ത​ർ മു​ൻ​നി​ര​യി​ൽ. ഖ​ത്ത​റി​െൻറ നേ​ട്ട​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ അ​ധി​കൃ​ത​രും വി​വി​ധ രാ​ഷ്​​ട്ര നേ​താ​ക്ക​ളും പ്ര​ശം​സ​യും പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. 'വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​ന് ലാ​റ്റി​ന്‍ അ​മേ​രി​ക്ക​യി​ലെ വ​നി​ത നീ​തി നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം' എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ഗോ​ള പ​രി​പാ​ടി ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യി​രു​ന്നു.

ഈ ​പ​രി​പാ​ടി​യി​ലാ​ണ്​ ഖ​ത്ത​റി​െൻറ നേ​ട്ട​ങ്ങ​ളെ അ​തി​ഥി​തി​ക​ളു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്​​തു. ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​ക്കു കീ​ഴി​ലെ യു.​എ​ന്‍.​ഒ.​ഡി.​സി​യും (യു​നൈ​റ്റ​ഡ് നാ​ഷ​ന്‍സ് ഓ​ഫി​സ് ഓ​ണ്‍ ഡ്ര​ഗ്​​സ് ആ​ൻ​ഡ്​ ക്രൈം) ​ബാ​ങ്കി​മൂ​ണ്‍ സെൻറ​ര്‍ഫോ​ര്‍ ഗ്ലോ​ബ​ല്‍ സി​റ്റി​സ​ണും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വി​മ​ൻ​സ് എം​പ​വ​ര്‍മെൻറ്​ പ്രോ​ഗ്രാം ആ​യി​രു​ന്നു ഇ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം വ​ര്‍ധി​പ്പി​ച്ചും പ​ങ്കാ​ളി​ത്ത​മു​ണ്ടാ​ക്കി​യും ഖ​ത്ത​ര്‍ ഏ​റെ മു​ന്നോ​ട്ടു​പോ​യി​ട്ടു​ണ്ടെ​ന്ന് ഓ​ണ്‍ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​ഗ​ത്ഭ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

സാ​മൂ​ഹി​ക നീ​തി​യും നി​യ​മ​വും പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്താ​ൻ ഏ​തൊ​ക്കെ ത​ര​ത്തി​ലാ​ണ് വ​നി​ത​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കേ​ണ്ട​തെ​ന്ന് ഖ​ത്ത​ര്‍ കൃ​ത്യ​മാ​യി തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ഓ​സ്ട്രി​യ​ന്‍ നി​യ​മ​മ​ന്ത്രി ഡോ. ​അ​ല്‍മ സാ​ഡി​ക്, ക്യൂ​ബ​ന്‍ അം​ബാ​സി​ഡ​റും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ക്യൂ​ബ​ന്‍ പ്ര​തി​നി​ധി​യു​മാ​യ ലോ​യി​പ സാ​ന്‍ഷെ ലോ​റ​ന്‍സ് പ​റ​ഞ്ഞു.

ഖ​ത്ത​റി​ല്‍ വ​നി​ത ശാ​ക്തീ​ക​ര​ണം ഉ​ണ്ടാ​ക്കി​യ മാ​റ്റം ഏ​റെ അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് വ​നി​ത പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ഖ​ത്ത​ര്‍ ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ല്‍ അ​വ​രു​ടെ ഇ​ട​പെ​ട​ലും സാ​ന്നി​ധ്യ​വും ഉ​റ​പ്പി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​ര്‍ ദേ​ശീ​യ വി​ക​സ​ന​ന​യം 2030 സു​ര​ക്ഷി​ത​വും സ്ഥാ​യി​യാ​യ​തു​മാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം തു​ല്യ​നീ​തി​യി​ലൂ​ടെ​യും സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ​യി​ലൂ​ടെ​യും സാ​ധ്യ​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന പ​ല ഉ​ന്ന​ത സ​മി​തി​ക​ളു​ടെ​യും ഭാ​ഗ​മാ​ണ് വ​നി​ത​ക​ള്‍.

രാ​ഷ്​​ട്രീ​യ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ മേ​ഖ​ല​ക​ളി​ല്‍ തീ​രു​മാ​ന​ങ്ങ​ളി​ല്‍ നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ് വ​നി​ത​ക​ള്‍ നി​ര്‍വ​ഹി​ക്കു​ന്ന​ത്. സ്ത്രീ​ശാ​ക്തീ​ക​ര​ണം വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും ഇ​ത് സാ​ധ്യ​മാ​ക്കു​ന്നു​വെ​ന്ന് ക്യൂ​ബ​ന്‍ അം​ബാ​സ​ഡ​റും ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ക്യൂ​ബ​ന്‍ പ്ര​തി​നി​ധി​യു​മാ​യ ലോ​യി​പ സാ​ന്‍ഷെ ലോ​റ​ന്‍സ് വ്യ​ക്ത​മാ​ക്കി.

ശൈ​ഖ മൗ​സ​യു​ടെ പ​ങ്ക്​ ഏ​റെ പ്ര​ധാ​നം

ഖ​ത്ത​റി​ലെ വ​നി​ത മു​ന്നേ​റ്റ​ത്തി​ൻെ​റ​യും അ​വ​കാ​ശ പോ​രാ​ട്ട​ത്തി​‍െൻറ​യും മു​ൻ​പ​ന്തി​യി​ലാ​ണ്​ ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ‍െൻറ​യും ചെ​യ​ര്‍പേ​ഴ്​​സ​ൻ ശൈ​ഖ മൗ​സ ബി​ന്‍ നാ​സ​റി‍െൻറ​യും സ്​​ഥാ​നം. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​െൻറ ഇ​ട​പെ​ട​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

ഖ​ത്ത​ര്‍ ഫൗ​ണ്ടേ​ഷ​െൻറ ച​ട​ങ്ങി​ൽ ചെ​യ​ര്‍പേ​ഴ്​​സ​ൻ ശൈ​ഖ മൗ​സ ബി​ന്‍ത് നാ​സ​ർ

ആ​ഗോ​ള ത​ല​ത്തി​ല്‍ യു​വ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ധ്യം വ​ര്‍ധി​പ്പി​ക്കാ​നും വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളി​ലൂ​ടെ നീ​തി ല​ഭി​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ പോ​രാ​ട്ട​വും ശ​ക്ത​മാ​ക്കാ​ന്‍ നാം ​ആ​ലോ​ചി​ക്കു​മ്പോ​ള്‍ ഖ​ത്ത​റി​െൻറ സം​ഭാ​വ​ന തീ​ര്‍ച്ച​യാ​യും ഏ​റെ സ്​​തു​ത്യ​ര്‍ഹ​മാ​ണെ​ന്ന് മു​ന്‍ ആ​സ്ട്രേ​ലി​യ​ന്‍ പ്ര​സി​ഡ​ൻ​റും ബാ​ങ്കി​മൂ​ണ്‍ സെൻറ​ര്‍ ഫോ​ര്‍ ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ഹെ​യി​ന്‍സ് ഫി​ഷ​ര്‍ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യം ത​ട​യാ​ന്‍ വ​നി​ത​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യു​ള്ള പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്​​ത ദോ​ഹ പ്ര​ഖ്യാ​പ​ന​ത്തി​െൻറ പ്രാ​യോ​ഗി​ക നീ​ക്കം കൂ​ടി​യാ​ണി​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ നീ​തി ല​ഭ്യ​മാ​ക്കു​ക​യും യു​വാ​ക്ക​ളെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ത്യ​സ​ന്ധ​ത​യും പ​ഠി​പ്പി​ക്കാ​നും പ​ദ്ധ​തി​ക​ളാ​വി​ഷ്​​ക​രി​ക്കാ​നാ​ണ് പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​തെ​ന്നും യു​നൈ​റ്റ​ഡ് നാ​ഷ​ന്‍സ് ഓ​ഫി​സ് ഓ​ണ്‍ ഡ്ര​ഗ്​​സ് ആ​ൻ​ഡ്​​ ക്രൈം ​ഡ​യ​റ​ക്​​ട​ര്‍ ഡോ. ​ഗാ​ഥ വാ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar foundationSheikha MoussaQatar women
News Summary - Qatar is at the forefront of women's social advancement
Next Story