Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകതാറ വീണ്ടും സജീവം:...

കതാറ വീണ്ടും സജീവം: രുചിവൈവിധ്യവുമായി 'ടേസ്​റ്റി സ്​ട്രീറ്റ്'​

text_fields
bookmark_border
കതാറ വീണ്ടും സജീവം: രുചിവൈവിധ്യവുമായി ടേസ്​റ്റി സ്​ട്രീറ്റ്​
cancel
camera_alt

കതാറ കൾചറൽ വില്ലേജിൽ അൽഗന്നാസ്​ ആസ്​ഥാനത്തിനടുത്ത്​ അൽജസീറ മീഡിയ കഫേക്ക്​ എതിർഭാഗത്തായി തുറന്ന​ ‘ടേസ്​റ്റി സ്​ട്രീറ്റ്’

ദോഹ: രാജ്യത്തിൻെറ സാംസ്​കാരിക കേന്ദ്രമാണ്​ കതാറ. കോവിഡ്​ നിയന്ത്രണങ്ങൾക്കുശേഷം കതാറ വീണ്ടും സജീവമാകുകയാണ്​. കുടുംബങ്ങളുടെയും ബാച്ചിലേഴ്​സിൻെറയും പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്​ കതാറ കൾചറൽ വില്ലേജ്​. കോവിഡ് പശ്ചാത്തലത്തിലുള്ള മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അടിസ്​ഥാനമാക്കി എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ്​ പ്രവർത്തനം. നിരവധി സാംസ്​കാരിക കലാ പരിപാടികളാണ്​ ഇവിടെ നടക്കാറ്​. കോവിഡ്​ വന്നതോടെ മത്സര പരിപാടികളടക്കമുള്ളവ ഓൺലൈനിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ, സെപ്​റ്റംബർ ഒന്നുമുതൽ നിയന്ത്രണങ്ങൾ പൂർണമായും നീക്കുന്നത്​ തുടങ്ങിയപ്പോഴാണ്​ കതാറയും പഴയ രൂപത്തിലേക്ക്​ തിരിച്ചുവരുന്നത്​.

രുചിവൈവിധ്യങ്ങൾ സമ്മേളിക്കുന്ന 'ടേസ്​റ്റി സ്​ട്രീറ്റ്'​ കഴിഞ്ഞ ദിവസം കതാറ ജനറൽ മാനേജർ ഡോ. ഖാലിദ്​ ബിൻ ഇബ്രാഹിം അൽസുലൈത്തി ഉദ്​ഘാടനം ചെയ്​തു. അൽഗന്നാസ്​ ആസ്​ഥാനത്തിനടുത്ത്​ അൽജസീറ മീഡിയ കഫേക്ക്​ എതിർഭാഗത്തായാണ്​ 'ടേസ്​റ്റി സ്​ട്രീറ്റ്'​. ആകെ 6,300 സ്​ക്വയർ മീറ്ററിലാണ്​ രുചിവൈവിധ്യം ഒരുക്കിയിരിക്കുന്ന കഫേകൾ. ഉപഭോക്​താക്കൾക്ക്​ സൗകര്യപ്രദമായ രൂപത്തിലാണ്​ കഫേകളുടെ രൂപകൽപന. ഓർഡർ ചെയ്​താൽ വാഹനത്തിലേക്ക്​ ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകും. റസ്​റ്റാറൻറുകളും കഫേകളുമടക്കം ആകെ 37 കടകളാണ്​ ഇവിടെയുള്ളത്​. യുവാക്കളുടെ ആശയത്തിലൂന്നിയുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻെറ കൂടി ഭാഗമായാണ്​ 'ടേസ്​റ്റി സ്​ട്രീറ്റ്'​ ഒരുക്കിയിരിക്കുന്നതെന്ന്​ അൽ സുലൈത്തി പറഞ്ഞു. ഇതിലൂടെ സംരംഭകർക്ക്​ അവരുടെ ആശയങ്ങൾ വിപണിവത്​കരിക്കാൻ കഴിയും. ഖത്തരി യുവാക്കൾക്കും സംരംഭകർക്കും പ്രോത്സാഹനം നൽകുകയാണ്​ ലക്ഷ്യം. മാർച്ച്​ 31 വരെ വൈകീട്ട്​ മൂന്നുമുതൽ പുലർച്ച രണ്ടുവരെയാണ്​ പ്രവർത്തിക്കുക.

കഴിഞ്ഞ ദിവസം മൂന്നാമത് പരമ്പരാഗത കരകൗശല പ്രദർശനം കതാറയിൽ ബിൽഡിങ്​ നമ്പർ 48ൽ തുടങ്ങിയിരുന്നു.എല്ലാ ദിവസവും രാവിലെ ഒമ്പത്​ മുതൽ 12 വരെയും വൈകീട്ട് നാല്​ മുതൽ രാത്രി 10 വരെയുമാണ് പ്രദർശന സമയം. ഇത്യോപ്യ, സിറിയ, ഫലസ്​തീൻ, തുനീഷ്യ, മൊറോക്കോ, സുഡാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള പരമ്പരാഗത കരകൗശല സൃഷ്​ടികളുടെ കൗണ്ടറുകൾ വൈകീട്ട് നാലുമുതൽ രാത്രി 10 വരെയായിരിക്കും.ഖത്തർ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലെ കരകൗശല മേഖലയിലുള്ളവരാണ്​ പ്രധാനമായും പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story