ഖത്തർ അഥവാ ഭിന്നശേഷി സൗഹൃദ രാജ്യം
text_fieldsറുമൈല ആശുപത്രി
ദോഹ: വിവിധയിനം വൈകല്യങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്കായി രാജ്യം നടത്തുന്നത് വിവിധ പദ്ധതികൾ. ഇതിലൂടെ ഭിന്നശേഷി സൗഹൃദരാജ്യമായി ഖത്തർ മാറുന്നു. 2022ലെ ഖത്തർ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ രാജ്യമായിരിക്കും ഖത്തറെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. മൂന്നുമുതൽ ആറുവയസ്സുവരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്ര പദ്ധതി റുമൈല ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ട്. ആശുപത്രിക്ക് കീഴിലുള്ള സ്പെഷൽ എജുക്കേഷൻ ട്രെയിനിങ് സെക്ഷന്‍ കീഴിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മേധാവി മൂസ അബ്ദുൽ മാജിദ് പറഞ്ഞു.
വിവിധ വൈകല്യങ്ങളുള്ള കുട്ടികൾക്കായി അവശ്യ പുനരധിവാസ സേവനങ്ങളാണ് നടപ്പാക്കുന്നത്. സ്പെഷൽ എജുക്കേഷൻ സർവിസ്, ഒക്യുപേഷനൽ തെറപ്പി, സ്പീച് തെറപ്പി, നഴ്സിങ് സേവനങ്ങൾ എന്നിവയെല്ലാം നൽകിവരുന്നു. കൂടാതെ ഫാമിലി സർവിസ് കൺസൾട്ടേഷനും പാരൻറ് ട്രെയിനിങ്ങും നൽകുന്നുണ്ട്.
ആഴ്ചയിൽ 80ഓളം കേസുകളാണ് വിവിധ സേവനങ്ങൾക്കായി എത്തുന്നതെന്ന് മൂസ അബ്ദുൽ മാജിദ് വ്യക്തമാക്കി. വിവിധ ഗ്രൂപ്പുകൾക്കായി വ്യത്യസ്ത മുറികൾ തയാറാക്കിയിട്ടുണ്ട്. ഓരോ കുട്ടിക്കും നാല് മാസത്തെ വർക് േപ്രാഗ്രാമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശേഷം കുട്ടി സ്കൂളിൽ ചേരുന്നതുവരെയോ മറ്റു സംഘടനകളിലേക്ക് അയക്കുന്നതുവരെയോ അവരുടെ വിദ്യാഭ്യാസം, പരിശീലനം എന്നിവ ഇവിടെനിന്ന് നൽകും. കുട്ടി സ്കൂളിൽ ചേരുന്നതോടെ സേവനങ്ങൾ നൽകുന്നത് അവസാനിപ്പിക്കില്ലെന്നും ആശുപത്രിയിലെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഔട്ട്പേഷ്യൻറ് ക്ലിനിക്കുകൾ വഴി ഇവ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി നിരവധി സൗകര്യങ്ങളാണ് രാജ്യത്തുടനീളമുള്ളത്. രാജ്യത്തെ പൊതുഗതാഗത സംവിധാനമായ കർവയിൽ നിരവധി ഭിന്നശേഷി സൗഹൃദ ടാക്സികളാണ് ഈയടുത്ത് നിരത്തിലിറക്കിയിരിക്കുന്നത്. വീൽചെയർ അടക്കമുള്ളവ സൗകര്യപ്രദമായി കയറ്റാനും വൈകല്യമുള്ളവർക്ക് തടസ്സമൊന്നുമില്ലാതെ ഇരിക്കാനുമുള്ള സൗകര്യം അടങ്ങിയ വാഹനങ്ങളാണ് കർവയിൽ എത്തിയിരിക്കുന്നത്. സീറ്റുകൾ അടക്കമുള്ള ഇത്തരം സൗകര്യങ്ങൾ പ്രത്യേകമായി ഒരുക്കിയതാണ്. രണ്ടോ മൂന്നോ വീൽചെയറുകൾ ഇതിൽ ഉൾക്കൊള്ളാൻ കഴിയും. ഇതിനടുത്തായിത്തന്നെ യാത്രക്കാരെൻറ സഹായിക്ക് ഇരിക്കാനുള്ള സീറ്റുകളുമുണ്ട്.
ഈ വാഹനങ്ങൾ കൂടി എത്തിയതോടെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കർവയുടെ വാഹനങ്ങളുെട എണ്ണം 20 ആയി. വീൽചെയറുകളിൽ ഇരുത്തിത്തന്നെ യാത്രക്കാരനെ വാഹനത്തിൽ കയറ്റാനുള്ള സൗകര്യവും വാഹനത്തിലുണ്ട്. 400 കിലോ ഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള ഇതിൽ സുരക്ഷാ പൂട്ടുകളും ഉണ്ട്. നിലവിൽ വിപണിയിൽ കിട്ടുന്ന ഏറ്റവും ആധുനികമായ സുരക്ഷാ സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്. ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികൾക്ക് പറ്റിയ ഏറ്റവും നല്ല ഇടമായി ഈയടുത്ത് ഖത്തർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കുള്ള മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാണ് ഖത്തർ.
മിഡില്‍ ഈസ്റ്റ് മേഖലയിലെ 'വീല്‍ ദി വേള്‍ഡ്' പട്ടികയിലാണ് ഖത്തർ ഉൾപ്പെട്ടത്. 5 ജിയുടെ സഹായത്തോടെ ഗൂഗ്ളിെൻറ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന 'റെഡി ഡിജിറ്റല്‍ വീല്‍ചെയര്‍' സൗകര്യം അടുത്തിടെ ഉരീദു കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എവിടെയായിരുന്നാലും ഖത്തറിനെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും വിവരങ്ങള്‍ അറിയാനും മനസ്സിലാക്കാനും ഉപയോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. ഖത്തറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, യാത്ര ആസൂത്രണം ചെയ്യാനും ഉപയോക്താക്കളെ സഹായിക്കും. ഇതിനുള്ള നിർദിഷ്ട ഗൂഗ്ള്‍ അസിസ്റ്റൻറ് 'സാറാ' സംവിധാനവും ഉരീദു അവതരിപ്പിച്ചിട്ടുണ്ട്. ഖത്തറിലെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉരീദു വീല്‍ ദി വേള്‍ഡുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചത്. വീല്‍ ദി വേള്‍ഡില്‍ നിന്നുള്ള സംഘം ഖത്തറിലെ നിരവധി സ്ഥലങ്ങള്‍ ഈയിടെ സന്ദര്‍ശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.