ഫിഫ റാങ്കിങ്; ഖത്തർ 55ാമത്
text_fieldsദോഹ: ഫിഫ ലോകറാങ്കിങ്ങിൽ 55ാം സ്ഥാനവുമായി ഖത്തർ ദേശീയ ടീം. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായകമായ രണ്ട് മത്സരങ്ങൾക്കു പിന്നാലെയാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഏപ്രിലിലെ റാങ്കിങ്ങിൽ 48ാം സ്ഥാനത്തായിരുന്നു ഖത്തർ.
എന്നാൽ, ഗൾഫ് കപ്പ്, ലോകകപ്പ് യോഗ്യതാ റൗണ്ട് എന്നിവയിലെ തിരിച്ചടി റാങ്കിങ്ങിനെയും ബാധിച്ചു. ഏഷ്യൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണുള്ളത്. ഡിസംബറിൽ നടന്ന ഗൾഫ് കപ്പിൽ ടീം ഗ്രൂപ് റൗണ്ടിൽ പുറത്തായിരുന്നു.
രണ്ടാഴ്ചക്കുള്ളിലായി നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉത്തരകൊറിയക്കെതിരെ വിജയിച്ചുവെങ്കിലും കിർഗിസ്താനോട് തോറ്റത് തിരിച്ചടിയായി. ലോകകപ്പിന് ഗ്രൂപ്പിൽനിന്നും നേരിട്ട് യോഗ്യതയെന്ന സ്വപ്നവും പൊലിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

