ഖത്തർ–ഇറാൻ ബന്ധം പരസ്പര ബഹുമാനത്തിെൻറ അടിസ്ഥാനത്തിൽ
text_fieldsഖത്തറിലെ ഇറാൻ അംബാസഡർ ഹാമിദ് റിസാ ദെഹ്ഗാനി
ദോഹ: ഇറാനും മേഖലയിലെ മറ്റു രാജ്യങ്ങൾക്കുമിടയിലുള്ള അഭിപ്രായ ഭിന്നതകൾ നീക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും മധ്യസ്ഥത വഹിക്കാൻ ഖത്തറിനാകുമെന്ന് ഇറാൻ സ്ഥാനപതി ഹാമിദ് റിസാ ദെഹ്ഗാനി. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും വിവേകത്തോടെയും ക്ഷമയോടെയും നേരിടുന്നതിൽ ഖത്തർ വിജയിച്ചിട്ടുണ്ട്. 'ഖത്തർ ട്രിബ്യൂൺ' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാമിദ് ദെഹ്ഗാനി. പരസ്പര ബഹുമാനത്തിെൻറ അടിസ്ഥാനത്തിലുള്ളതാണ് ഖത്തറും ഇറാനും തമ്മിലുള്ള ഉഭയകക്ഷി, സൗഹൃദ ബന്ധം.
ഇരുരാജ്യങ്ങളുടെയും പൊതുവായ സംസ്കാരവും വിശ്വാസവും ഖത്തർ–ഇറാൻ ബന്ധത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധത്തേക്കാൾ ഉയർന്ന നിലയിലാണ് ഞങ്ങളുടെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള എല്ലാ അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും ചർച്ചകളിലൂടെയും സന്ധി സംഭാഷണങ്ങളിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്നും അദ്ദേഹം അഭിമുഖത്തിനിടെ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാലമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ഖത്തർ ഉപരോധകാലത്ത് അവശ്യവസ്തുക്കൾ രാജ്യത്ത് എത്താൻ ഏെറ സഹായിച്ചത് ഇറാൻ ആയിരുന്നു.
ഇറാൻ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക ഇറാഖിൽ വധിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിൽ ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഇറാൻ സന്ദർശിച്ചിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഹാരിഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മേഖലയിലെ നിലവിലെ സാഹചര്യം ഇരുനേതാക്കളും വിശകലനം ചെയ്തിരുന്നു. ഇറാഖിലെ സമകാലിക സാഹചര്യങ്ങൾ ചർച്ച ചെയ്തു.
മേഖലയിൽ സമാധാനം ഉറപ്പുവരുത്താനുള്ള വഴികളും ചർച്ചയായി. ഇറാഖിൽ ശക്തികാണിക്കാനുള്ള തുടർശ്രമങ്ങൾ ദൗർഭാഗ്യകരമായ ഫലങ്ങളുണ്ടാക്കുമെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം നിലപാട്. എല്ലാ കക്ഷികളും ഇറാഖുമായും ഇറാഖികളുമായും ഗൾഫ് രാജ്യങ്ങളിലെ ജനങ്ങളുമായും ബന്ധപ്പെട്ട് മിതത്വമുള്ള നിലപാടാണ് സ്വീകരിക്കേണ്ടത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും തുടർച്ചയായ ആക്രമണങ്ങളും നേരിട്ടും അല്ലാതെയുമുള്ള സൈനിക നടപടികളും മേഖലയെ ഗുരുതരമായി ബാധി ക്കും. ഗൾഫ് മേഖലയുമായി ബന്ധെപ്പട്ട് ആഗോള സമൂഹം തങ്ങളുെട ഉത്തരവാദിത്തം നിർവഹിക്കണമെന്നും ഖത്തർ മുമ്പ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

