Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 6.4 ബി​ല്യ​ൺ റി​യാ​ലി​ന്റെ നി​ക്ഷേ​പം

text_fields
bookmark_border
ഖത്തറിൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 6.4 ബി​ല്യ​ൺ റി​യാ​ലി​ന്റെ നി​ക്ഷേ​പം
cancel
camera_alt

വേ​ൾ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫോ​റം ഉ​ന്ന​ത​ത​ല പാ​ന​ൽ ച​ർ​ച്ച​യി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ലു​ൽ​വ

ബി​ൻ​ത് റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​തി​ർ സം​സാ​രി​ക്കു​ന്നു

ദോ​ഹ: രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പൊ​തു -സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 6.4 ബി​ല്യ​ൺ റി​യാ​ൽ നി​ക്ഷേ​പ പ​ദ്ധ​തി ഖ​ത്ത​റി​ൽ ന​ട​പ്പാ​ക്കു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ലു​ൽ​വ ബി​ൻ​ത് റാ​ഷി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​തി​ർ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ഭ്യാ​സ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും എ​ല്ലാ​വ​ർ​ക്കും പ​ഠ​നാ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വേ​ൾ​ഡ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫോ​റ​ത്തി​ൽ ഉ​ന്ന​ത​ത​ല പാ​ന​ൽ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 22 സ്കൂ​ളു​ക​ൾ വി​ക​സി​പ്പി​ക്കും. ഇ​തി​ൽ 3ഡി പ്രി​ന്റി​ങ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ട് സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

പു​തി​യ നാ​ല് സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ത് വ​ഴി അ​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യം ല​ഭി​ക്കും. ഖ​ത്ത​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യും കു​റ​ഞ്ഞ ഫീ​സി​ലും പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി റെ​സ്പോ​ൺ​സി​ബി​ലി​റ്റി പ്രോ​ഗ്രാ​മി​ൽ, ല​ഭ്യ​മാ​യ സീ​റ്റു​ക​ളു​ടെ എ​ണ്ണം 40-ൽ ​നി​ന്ന് 18,000-ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. വ​രും കാ​ല​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ ര​ണ്ട് ബി​ല്യ​ൺ റി​യാ​ൽ ക​വി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സും സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളും തൊ​ഴി​ൽ മേ​ഖ​ല​യെ മാ​റ്റി​മ​റി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് ഏ​തെ​ങ്കി​ലും ബി​രു​ദം ക​ര​സ്ഥ​മാ​ക്കു​ന്ന​തോ​ടെ അ​വ​സാ​നി​ക്കു​ന്ന​ത​ല്ലെ​ന്നും ആ​ജീ​വ​നാ​ന്ത പ​ഠ​ന​വും തു​ട​ർ​ച്ച​യാ​യ നൈ​പു​ണ്യ വി​ക​സ​ന​വു​മാ​ണ് ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​ക്കും സു​സ്ഥി​ര വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി, ഏ​തെ​ങ്കി​ലും കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ യാ​ത്ര​ക്ക് അ​വ​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ ത​ട​സ്സ​മാ​കാ​ൻ പാ​ടി​ല്ലെ​ന്നും വി​ശ​ദ​മാ​ക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar invests 6.4 billion riyals in education sector
Next Story