രുചിയുത്സവത്തിലേക്ക് ഖത്തർ
text_fieldsദോഹ: ലോകമെങ്ങുമുള്ള രുചി വൈവിധ്യവുമായി ഖത്തർ അന്താരാഷ്ട്ര ഭക്ഷ്യമേള (ക്യു.ഐ.എഫ്.എഫ്) വീണ്ടുമെത്തുന്നു. വിസിറ്റ് ഖത്തർ 14ാമത് അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവലിന് ഫെബ്രുവരി 12ന് തുടക്കംകുറിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈവിധ്യമാർന്ന കാഴ്ചകളും രുചികളും അനുഭവങ്ങളും ഒരുമിപ്പിച്ചാണ് ഇത്തവണ ‘ഖിഫ്’ മേളയെത്തുന്നത്.
10 ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര മേള ഹോട്ടൽ പാർക് ദോഹ വേദിയൊരുക്കും. കഴിഞ്ഞ പതിപ്പുകളേക്കൾ കൂടുതൽ ആകർഷകമായ സവിശേഷതകളുമായാണ് ഇത്തവണ മേളയെത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.
പ്രാദേശികമായ 100 പങ്കാളികൾക്കൊപ്പം 27 രാജ്യങ്ങളിൽനിന്നുള്ള റസ്റ്റാറന്റുകൾ, കഫേ എന്നിവയും പങ്കെടുക്കും. ഇതോടൊപ്പം ആകർഷകമായ വിനോദ പരിപാടികൾ, ലോകപ്രശസ്ത പാചക വിദഗ്ധരുടെ പങ്കാളിത്തം, പാചക മത്സരങ്ങൾ, ശിൽപശാലകൾ എന്നിവയും അരങ്ങേറും.
കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ആസ്വദിക്കാനുള്ള വിനോദ പരിപാടികളും 10 ദിവസ ഭക്ഷ്യ ഉത്സവത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഖത്തർ ഉൾപ്പെടെ അറബ് മേഖലകളിലെ പ്രാദേശിക രുചി മുതൽ വിവിധ രാജ്യങ്ങളുടെ പരമ്പരാഗത രുചികൾ, സാംസ്കാരിക വൈവിധ്യം എന്നിവയുടെ ആഘോഷമായാണ് ‘ഖിഫ്’ വീണ്ടുമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

