കാർഷിക പ്രദർശനത്തിൽ റെക്കോഡ് പങ്കാളിത്തം
text_fieldsദോഹ: കതാറ കൾച്ചറൽ വില്ലേജിൽ സമാപിച്ച 12ാമത് ഖത്തർ അന്താരാഷ്ട്ര കാർഷിക പ്രദർശനം (അഗ്രിടെക്) പങ്കാളിത്തം കൊണ്ട് റെക്കോഡ് കുറിച്ചു. അഞ്ചു ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ 97,000ത്തോളം സന്ദർശകരെത്തിയാണ് ശ്രദ്ധേയമായത്. 1069 സ്കൂൾ വിദ്യാർഥികളും ഇത്തവണ പ്രദർശന വേദിയിലെത്തിയിരുന്നു.
29ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഈ വർഷത്തെ അഗ്രിടെക് പ്രദർശനം അത്യാധുനിക കാർഷിക കണ്ടുപിടിത്തങ്ങൾ, ഗവേഷണം, ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമുള്ള ആഗോള വേദിയായി മാറി. 356 പ്രദർശകരും സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുത്തു. കൂടാതെ 114 പ്രാദേശിക ഫാമുകളുടെ പങ്കാളിത്തവും പ്രദർശനത്തിനെത്തിയിരുന്നു.
22 രാജ്യങ്ങളുടെ എംബസികളും 50 പ്രഭാഷകരും 46 പാനൽ ചർച്ചകളും പ്രദർശനത്തിന്റെ ഭാഗമായി.സമാപന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യസംഭാവന നൽകിയ സംഘാടക സമിതി അംഗങ്ങളെയും സ്പോൺസർമാരെയും ആദരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

