റമദാനിലേക്കായി ഖത്തർ ഇൻഷുറൻസ് കമ്പനിയുടെ സൗജന്യ ആപ്പ്
text_fieldsദോഹ: മിന മേഖലയിലെ മുൻനിര ഇൻഷുറൻസ് കമ്പനിയായ ഖത്തർ ഇൻഷുറൻസ് കമ്പനി റമദാനിലേക്കായി സൗജന്യ ഇസ്ലാമിക് ആപ്പ് പുറത്തിറക്കി.
ആൻേഡ്രായിഡിൽ നിന്നും ഐ.ഒ.എസിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്ന ആപ്ലിക്കേഷനിൽ വിശുദ്ധ ഖുർആനും ഇസ്ലാമിക് സാഹിത്യങ്ങളും ഇസ്ലാമിക സംസ്കാരം മുറുകെ പിടിക്കുന്നതിനുള്ള പ്രത്യേക നിർദേശങ്ങളും അടങ്ങിയിരിക്കുന്നു.
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിനും ലോകപ്രശസ്തരായ ഖാരിഉ(ഖുർആൻ പാരായണം ചെയ്യുന്നവർ)കളുടെ പാരായണം കേൾക്കുന്നതിനും തഫ്സീർ(പരിഭാഷയും വിശദീകരണവും) വായിക്കുന്നതിനും സൗകര്യം ഉള്ളതോടൊപ്പം തന്നെ, ഖുർആനിക സൂക്തങ്ങൾ ആയതുകൾ തരം തിരിച്ച് പരിശോധിക്കുന്നതിനും സാധിക്കും.
ദോഹയിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഖുർആൻ 24 റേഡിയോ സൗജന്യമായി തൽസമയം കേൾക്കുന്നതിനും നമസ്കാര സമയങ്ങൾ അറിയുന്നതിനും ഖിബ്ല നിർണയിക്കുന്നതിനും ആപ്പിലൂടെ സാധിക്കുന്നു. കൂടാതെ ഉപഭോക്താവിന് ഏറ്റവും അടുത്തുള്ള പള്ളിയേതെന്ന് കണ്ടെത്തുന്നതിന് സഹായിക്കുന്നതോടൊപ്പം ഖത്തറിലെ ഖത്തർ ഇൻഷുറൻസ് കമ്പനിയുടെ ശാഖകൾ അറിയുന്നതിനുള്ള സൗകര്യവും ഈ ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
