Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലെ സർക്കാർ...

ഖത്തറിലെ സർക്കാർ അർധസർക്കാർ മേഖലയിൽ 60 ശതമാനവും സ്വദേശിവത്​കരിക്കുന്നു; കരടിന്​  മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
ഖത്തറിലെ സർക്കാർ അർധസർക്കാർ മേഖലയിൽ 60 ശതമാനവും സ്വദേശിവത്​കരിക്കുന്നു; കരടിന്​  മന്ത്രിസഭയുടെ അംഗീകാരം
cancel

ദോഹ: കോവിഡ്​ പ്രതിരോധ നടപടികളു​െട ഭാഗമായി രാജ്യത്തെ വാണിജ്യപ്രവർത്തനങ്ങൾക്ക്​ വെള്ളിയാഴ്​ചയും ശനിയാഴ്​ചയും ഏർപ്പെടുത്തിയിരുന്ന വിലക്ക്​ മന്ത്രിസഭ പിൻവലിച്ചു. വരുന്ന വെള്ളി, ശനി മുതൽ ഷോപ്പുകൾക്ക്​ ആഴ്​ചാവസാന ദിനങ്ങളിലും പതിവുപോലെ പ്രവർത്തിച്ചുതുടങ്ങാം. തീരുമാനം വ്യാഴാഴ്​ച മുതൽ പ്രാബല്യത്തിൽ വരും.


ഖത്തർ സർക്കാറിന്‍റെ ഉടമസ്​ഥതയിലുള്ളതോ പങ്കാളിത്തമുള്ളതോ ആയ മേഖലകളിലും കമ്പനികളിലും ഖത്തരികളായ  ജോലിക്കാരുടെ എണ്ണം അറുപത്​ ശതമാനമാക്കി ഉയർത്താനുള്ള നിയമത്തിന്‍റെ കരടിനും മന്ത്രിസഭ അംഗീകാരം  നൽകിയിട്ടുണ്ട്​. വിരമിക്കൽ പെൻഷൻ നിയമപ്രകാരമായിരിക്കും ഇത്​.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെയാണ്​ മന്ത്രിസഭ ചേർന്നത്​.
 

സ്വകാര്യ മേഖലയിലെ സ്​ഥാപനങ്ങളിലും കമ്പനികളിലും ഖത്തരികളുടെയും വിദേശികളു​െടയും അനുപാതം നിശ്​ചയിക്കാനുള്ള കരട്​ തീരുമാനത്തിനും​ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്​. ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രിയാണ്​ ഇതുസംബന്ധിച്ച കരട്​ അവതരിപ്പിച്ചത്​. 

2004ലെ തൊഴിൽ നിയമത്തിലെ 14ാം നമ്പർ നിയമമനനുസരിച്ചാണിത്​. ഇതുപ്രകാരം സർക്കാർ ഉടമസ്​ഥതയിലുള്ളതോ സർക്കാർ നിക്ഷേപമുള്ളതോ ആയ സ്​ഥാപനങ്ങളിൽ ഖത്തരികളായ ​േജാലിക്കാരുടെ എണ്ണം 60 ശതമാനമാക്കി വർധിപ്പിക്കും. മൊത്തം രാജ്യത്തിന്‍റെ മാനവവിഭവശേഷിയിൽ ഖത്തരികളുടെ എണ്ണം എൺപത്​ ശതമാനമായി വർധിപ്പിക്കാനും കരട്​നിയമം ശുപാർശ ​െചയ്യുന്നുണ്ട്​. 

തൊഴിൽ മേഖല സ്വദേശിവത്​കരിക്കു​േമ്പാഴും ഖത്തരികളുടെ അനുപാതം ഉയർത്തു​േമ്പാഴും ഖത്തരി സ്​ത്രീകളുടെ മക്കളെയും ഖത്തരി പൗരൻമാരായി പരിഗണിക്കും.
 ഭരണ വികസന തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയത്തിൽ ഖത്തരിവൽക്കരണത്തിനായി നീക്കിവെക്കപ്പെട്ട തൊഴിലുകളിൽ സ്വദേശികളല്ലാത്തവരെ നിയമിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട അധികാരികളെ വിലക്കുകയും ചെയ്യുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - qatar indigenization -gulf news
Next Story