ദോഹ: വേനൽ അവധി കഴിഞ്ഞ് രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും തുറന്നു. നീണ്ട അവധിക്ക് ശേഷം എത്തിയവരെയും പുതിയവരെയും സ്വീകരിക്കാൻ സ്കൂളുകൾ നിരവധി പരിപാടികൾ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളും മറ്റു രാജ്യാന്തര സ്വകാര്യ സ്കൂളുകളും നേരത്തെതന്നെ തുറന്നിരുന്നു. എന്നാൽ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഈ വര്‍ഷം വിദ്യാഭ്യാസ മന്ത്രാലയം ഇളവുനല്‍കിയിരുന്നു. അധ്യാപകര്‍ക്കായി വിവിധ സ്കൂളുകൾ പരിശീലന ക്ലാസുകൾ നേരത്തേ തന്നെ നടത്തി. കഴിഞ്ഞദിവസങ്ങളില്‍ വിവിധ ഷോപ്പിങ് മാളുകളിലും ഔട്ട്ലെറ്റുകളിലും സ്കൂള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിന് വലിയ തിരക്ക് അനുഭവപ്പെട്ടു. പുതിയ സ്കൂള്‍ വര്‍ഷം മുന്‍നിര്‍ത്തി വിപണിയില്‍ ‘ബാക്ക് ഇന്‍ സ്കൂള്‍’ പ്രമോഷനുകളും കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. വേനൽ അവധിക്ക് നാട്ടിലെത്തിയ മലയാളികളെ കേരളത്തിലെ പ്രളയം ഏറെ ബാധിച്ചിരുന്നു. മലയാളി കുടുംബങ്ങളില്‍ മിക്കവരുടെയും യാത്രാപദ്ധതിയെയും ഇത് ബാധിച്ചു. ആഗസ്റ്റ് അവസാന വാരം തിരിച്ചെത്താന്‍ തയ്യാറെടുത്തിരുന്നവര്‍ കൊച്ചി വിമാനത്താവളം അടച്ചതു മൂലം യാത്ര പുനക്രമീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് പലരും തിരിച്ചെത്തിയത്.
പുതിയ അധ്യയനവർഷത്തിൽ നിരവധി ഒരുക്കങ്ങളാണ് വിദ്യാഭ്യാസമന്ത്രാലയം ഇതിനകം പൂർത്തീകരിച്ചത്. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ കഴിഞ്ഞു. പുതിയ 11 സ്വകാര്യ സ്കൂളുകൾക്കാണ് ഇൗയടുത്ത് മന്ത്രാലയം അംഗീകാരം നൽകിയിരിക്കുന്നത്. ഇവക്ക് സർക്കാർ ഭൂമി നൽകുന്ന നടപടികളും പുരോഗമിക്കുകയാണ്. കൂടുതൽ സ്വകാര്യസ്കൂളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസമന്ത്രാലയത്തിെൻറ പഞ്ചവൽസര പദ്ധതി ഏറെ വലുതാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യസ്കൂൾ വിഭാഗം ഉപദേഷ്ടാവ് താരിഖ് അബ്ദുല്ല അൽ അബ്ദുല്ല പറയുന്നു. ഇന്ത്യൻ സ്കൂളുകൾ അടക്കം 282 സ്വകാര്യസ്കൂളുകളാണ് രാജ്യത്ത് ആകെയുള്ളത്. 190,644 വിദ്യാർഥികളുമുണ്ട്. ഉപരോധത്തിൽ നിന്ന് രാജ്യം പഠിച്ച പാഠങ്ങളും അനുഭവങ്ങളും സർക്കാർ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന നടപടികളും ആലോചനയിലുണ്ട്. രാജ്യത്തെ സമൂലമായ പുരോഗതിയിലേക്ക് നയിക്കുന്ന നിരവധി കാര്യങ്ങൾ ഉപരോധം മൂലമുണ്ടായെന്നും ഇത് ഖത്തറിെൻറ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 3:29 PM GMT Updated On
date_range 2018-09-10T20:59:03+05:30വേനൽ അവധി കഴിഞ്ഞു; ഇന്ത്യൻ സ്കൂളുകൾ വീണ്ടും തുറന്നു
text_fieldsNext Story