Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅംഗങ്ങളുടെ മാതാക്കളുടെ...

അംഗങ്ങളുടെ മാതാക്കളുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു

text_fields
bookmark_border
അംഗങ്ങളുടെ മാതാക്കളുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചിച്ചു
cancel

ദോഹ: അംഗങ്ങളുടെ മാതാക്കളുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യന്‍ മീഡിയാ ഫോറം(ഐഎംഎഫ്) അനുശോചിച്ചു.  ജനറല്‍ സെക്രട്ടറി ഐഎംഎ റഫീഖ്, ട്രഷറര്‍ ശഫീഖ് അറക്കല്‍ എന്നിവരുടെ ഉമ്മമാരായ തൃശൂര്‍ വടക്കേകാട് കല്ലൂര്‍  വീട്ടിലയില്‍ പി.എ കദീജാബി(83), പള്ളുരുത്തി അറക്കല്‍ വീട്ടില്‍ സുഹ്റ(76) എന്നിവരാണ്​ കഴിഞ്ഞ ദിവസങ്ങളിൽ  മരണപ്പെട്ടത്​. ഇരുവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും കമ്മിറ്റി അനുശോചന  കുറിപ്പില്‍ അറിയിച്ചു.

തൃശൂര്‍ വടക്കേകാട് കല്ലൂര്‍ വീട്ടിലയില്‍ പരേതനായ കുഞ്ഞ് ബാവയുടെ ഭാര്യയാണ് പി.എ കദീജാബി. മറ്റുമക്കള്‍ ഐ.എം.  എ ജലീല്‍, അബ്ദുല്ല (ഖത്തര്‍), ഐഎംഎ ബഷീര്‍.മരുമക്കള്‍: മുംതാസ് രഹന (ഖത്തര്‍), ജസീന (ടീച്ചര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, ഖത്തർ), ഹസീന എസ് കാനം (ടീച്ചര്‍  കൊച്ചനൂര്‍ ഹൈസ്കൂള്‍).

പള്ളുരുത്തി അറക്കല്‍ വീട്ടില്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യയാണ് സുഹ്റ. മറ്റു മക്കള്‍: മുഹമ്മദ് ഷരീഫ്(സിപിഎം  ഇടക്കൊച്ചി ലോക്കല്‍ സെക്രട്ടറി, പിഎംഎസ്​സി ബാങ്ക് ഡയറക്ടര്‍), താഹിറ, ഫരീദ, സലീമ. മരുമക്കള്‍: നജുമ, സാലി,  നൗഷാദ്, ഷംനാസ്, നഫീസ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsqatar india media forum
News Summary - qatar indian media forum -gulf news
Next Story