ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഇസ്മായിൽ വില്ല്യാപ്പള്ളി, നജീബ് അബൂബക്കർ, ഹുസൈൻ മുഹമ്മദ്
ദോഹ: ഖത്തറിലെ സാമൂഹിക -സാംസ്കാരിക രംഗത്ത് കഴിഞ്ഞ 45 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ഖത്തർ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ 2026–28 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇസ്ലാഹി സെന്റർ ആസ്ഥാനത്ത് ചേർന്ന കൗൺസിൽ യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഇസ്മായിൽ വില്ല്യാപ്പള്ളിയെ പ്രസിഡന്റായും നജീബ് അബൂബക്കറിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ഹുസൈൻ മുഹമ്മദ് ആണ് ട്രഷറർ. വൈസ് പ്രസിഡന്റുമാർ: മുഹമ്മദ് മിസ്ബാഹ്, മുഹമ്മദ് ഷരീഫ്, അൻസാർ കണ്ണൂർ, ബഷീർ മൈബേക്ക്, എ.എ. നൂറുദ്ദീൻ, ഹനീഫ് ആയപ്പള്ളി. സെക്രട്ടറിമാർ: മുഹമ്മദ് ലയിസ് കുനിയിൽ, പി.കെ. ഷെമീർ, നൗഷാദ് കരിപ്പ്, അബ്ദുൽ ഹാദി, ഡോ. ഹഷിയത്തുല്ല, മുഹമ്മദ് അജ്മൽ. കൗൺസിൽ യോഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ഫൈസൽ കാരാട്ടിയാട്ടിൽ, അക്ബർ ഖാസിം, ജി.പി. കുഞ്ഞാലിക്കുട്ടി, ജാസിം കുന്നോത്ത്, ഹർഷദ് മാഹി, ഖല്ലാദ് ഇസ്മായിൽ എന്നിവർ നിയന്ത്രിച്ചു.മുൻ പ്രസിഡന്റ് സുബൈർ വക്റ, ജനറൽ സെക്രട്ടറി പി.കെ. ഷെമീർ, ട്രഷറർ ഹുസൈൻ മുഹമ്മദ്, അഷ്റഫ്, മുഹമ്മദ് അലി കക്കോവ്, മഹ്റൂഫ് മാട്ടൂൽ, ഫൈസൽ കാരാട്ടിയാട്ടിൽ, അക്ബർ ഖാസിം, ഷാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

