ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന് പുതിയ ഭാരവാഹികൾ
text_fieldsഷറഫ് പി. ഹമീദ് (പ്രസി.), ആഷിഖ് അഹമ്മദ് (സെക്ര.) മുഹമ്മദ് ഹനീഫ് (ട്രഷറർ)
ദോഹ: ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം (ഖിഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷറഫ് പി. ഹമീദ് (പ്രസിഡന്റ്), ആഷിഖ് അഹമ്മദ് (ജനറൽ സെക്രട്ടറി), മുഹമ്മദ് ഹനീഫ് (ട്രഷറർ), സുഹൈൽ ശാന്തപുരം (സീനിയർ വൈസ് പ്രസിഡന്റ് -പി.ആർ ആൻഡ് മീഡിയ), മുഹമ്മദ് ഷമീൻ (വൈസ് പ്രസിഡന്റ്- ടീം കോഓഡിനേഷൻ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.
മീഡിയ സെക്രട്ടറിയായി അഡ്വ. ഇക്ബാൽ, അഡ്മിൻ ആൻഡ് സോഷ്യൽ മീഡിയ സെക്രട്ടറിയായി ഹംസ പെരിങ്ങത്തൂർ, റെഫറിയിങ് ആൻഡ് റൂളിങ് സെക്രട്ടറിയായി നിസ്താർ പട്ടേൽ, കോഓഡിനേറ്ററായി കെ. മുഹമ്മദ് ഈസ, ഫെസിലിറ്റീസ് ഇൻചാർജായി മുഹമ്മദ് ബഷീർ, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായി റഹീം, റിസ്വാൻ, നസീർ, എന്നിവരെയും തിരഞ്ഞെടുത്തു. ഹുസൈൻ കടന്നമണ്ണ (കമ്യൂണിറ്റി റിലേഷൻസ്) ഡോ. അബ്ദുൽ സമദ് (ഗസ്റ്റ് മാനേജ്മെന്റ് ആൻഡ് സ്പോൺസർഷിപ്പ്), മുഹ്സിൻ (ഗസ്റ്റ് മാനേജ്മെന്റ്) റഷീദ് അഹ്മദ് (പ്രോട്ടോകോൾ) എന്നിവരാണ് ഖിഫ് എക്സിക്യൂട്ടിവിലെ മറ്റു അംഗങ്ങൾ. ഖിഫ് മുൻ പ്രസിഡന്റ് കെ. മുഹമ്മദ് ഈസ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. 15ാമത് ഖിഫ് അന്തർ ജില്ല ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ രണ്ടാം വാരത്തിൽ തുടങ്ങുമെന്നും കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുള്ള ടീമുകളെയും ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും ടൂർണമെന്റ് സംഘാടനത്തിനായി ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രഗല്ഭരെ ഉൾപ്പെടുത്തി വിപുലമായ ഓർഗനൈസിങ് കമ്മിറ്റി രൂപവത്കരിക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

