Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാട്ടിലേക്ക്​...

നാട്ടിലേക്ക്​ മടങ്ങാനായി ഖത്തർ ഇന്ത്യൻ എംബസിയിൽ പേര്​ ​ചേർത്തവർ 20,000 കവിഞ്ഞു

text_fields
bookmark_border
നാട്ടിലേക്ക്​ മടങ്ങാനായി ഖത്തർ ഇന്ത്യൻ എംബസിയിൽ പേര്​ ​ചേർത്തവർ 20,000 കവിഞ്ഞു
cancel

ദോഹ: കോവിഡിൻെറ പശ്​ചാത്തലത്തിൽ ഖത്തറിൽ നിന്ന്​ ഇന്ത്യയിലേക്ക്​ മടങ്ങാനായി ദോഹയിലെ ഇന്ത്യൻ എംബസിയിൽ പേരു വിവരങ്ങൾ രജിസ്​റ്റർ ചെയ്​തവർ ഇരുപതിനായിരം കവിഞ്ഞു. വിവിധ ഇന്ത്യൻ സംസ്​ഥാനങ്ങളിലുള്ളവരാണിവർ. പ്രവാസികളെ സ്വീ കരിക്കാനായി ഒരുങ്ങിയിരിക്കണമെന്ന്​ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്രം നേരത്തേ വിവരം നൽകിയിരുന്നു.

നാട്ടിലേക്ക ്​ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ വിശദമായ പദ്ധതി തയാറാക്കിയിട്ടുമുണ് ട്​. നാവികസേനയുടെ കപ്പലുകളടക്കം ഇതിനായി തയാറായിക്കഴിഞ്ഞു. ഇതിൻെറയടിസ്​ഥാനത്തിലാണ്​ വിവരങ്ങൾ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ശേഖരിച്ചുതുടങ്ങിയത്​. എന്നാൽ ഇന്ത്യയിലേക്കുള്ള വിമാന വിലക്ക്​ നീങ്ങുന്നത​ുമായി ബന്ധ​പ്പെട്ടല്ല ഇൗ വിവരശേഖരണം.

നിലവിലെ സാഹചര്യത്തിൽ മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ്​ എംബസി ചെയ്യുന്നത്​. തുടർ നടപടികൾ സ്വീകരിക്കുന്ന മുറക്ക്​ അക്കാര്യം അറിയിക്കുകയും ചെയ്യും.
ഏ​പ്രിൽ 30 വരെ ഇത്തരത്തിൽ ഖത്തറിൽ നിന്ന്​ മടങ്ങാൻ ആഗ്രഹിച്ച്​ രജിസ്​റ്റർ ചെയ്​ത ഇന്ത്യക്കാരുടെ എണ്ണം 20,000 കവിഞ്ഞിട്ടുണ്ട്​. സംസ്​ഥാനം തിരിച്ചുള്ള വിവരങ്ങൾ എംബസി നിലവിൽ തയാറാക്കുന്നില്ല. എന്നാൽ ഗർഭിണികൾ, സന്ദർശക വിസയിൽ എത്തിയവർ, ജോലി നഷ്​ടപ്പെട്ട്​ തിരിച്ചുപോകുന്നവർ തുടങ്ങിയ വിവരങ്ങൾ വെവ്വേറെ തയാറാക്കുമെന്നും എംബസി അധികൃതർ ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു.
https://forms.gle/SeB52ZJymC8VR8HN8 എന്ന ലിങ്കിൽ കയറി വിവിധ ഫോമുകൾ പൂരിപ്പിക്കുകയാണ്​ മടങ്ങാനാഗ്രഹിക്കുന്നവർ ചെയ്യേണ്ടത്​. കുടുംബത്തിലെ എല്ലാ അംഗങ്ങളും വെവ്വേറെ ഫോമുകൾ പൂരിപ്പിക്കണം​. മക്കൾക്കടക്കം വെവ്വേറെ ഫോമുകളാണ്​ പൂരിപ്പിക്കേണ്ടത്​. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ചോദിക്കുന്നുണ്ട്​.

അടുത്തുള്ള വിമാനത്താവളമടക്കമുള്ള വിവരങ്ങൾ പൂരിപ്പിക്കണം.
കോവിഡ്​ പോസിറ്റീവ്​ ആണോ, നെഗറ്റീവ്​ ആണോ, ടെസ്​റ്റ്​ ഇതുവരെ നടത്തിയിട്ടില്ല എന്ന കോളങ്ങളും ഫോമിൽ ഉണ്ട്​. പേര്​, വയസ്​, പാസ്​പോർട്ട്​ നമ്പർ, ഇ മെയിൽ വിലാസം, വീട്ടിലെ മേൽവിലാസം, വിസയുടെ ഇനം, ജോലി, ഫോൺനമ്പർ, സംസ്​ഥാനം, ഇന്ത്യയിലേക്ക്​ മടങ്ങാനുള്ള കാരണം എന്നീ വിവരങ്ങളാണ്​ ഫോമിൽ നൽകേണ്ടത്​. ഏറെ എളുപ്പത്തിൽ ചെയ്യാവുന്ന പ്രക്രിയയാണ്​ ഇത്​.

Show Full Article
TAGS:qatar indian embassy registration Expat gulf news malayalam news 
Web Title - Qatar Indian Embassy Registration Expat -Gulf News
Next Story