Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൊബൈൽ ആപ്പിന്‍റെ...

മൊബൈൽ ആപ്പിന്‍റെ സാ​ങ്കേതികതടസം: ഖത്തർ ഇന്ത്യൻ എംബസി അപെക്​സ്​ സംഘടനതെരഞ്ഞെടുപ്പ്​ നീട്ടി

text_fields
bookmark_border
മൊബൈൽ ആപ്പിന്‍റെ സാ​ങ്കേതികതടസം: ഖത്തർ ഇന്ത്യൻ എംബസി അപെക്​സ്​ സംഘടനതെരഞ്ഞെടുപ്പ്​ നീട്ടി
cancel

ദോഹ: ഡിസംബർ 26ന്​ നടക്കേണ്ടിയിരുന്ന ഖത്തറിലെ ഇന്ത്യൻ എംബസിയുടെ അപെക്​സ്​ സംഘടനകളുടെ തെരഞ്ഞെടുപ്പ്​ നീട്ടി. ഇത്തവണ ഓൺലൈനായാണ്​ തെര​ഞ്ഞെടുപ്പ്​. ഇതിനായുള്ള പ്രത്യേക ആപ്പുമായി ബന്ധപ്പെട്ട സാ​ങ്കേതികതടസമാണ്​ തെരഞ്ഞെടുപ്പ്​ നീട്ടാനുള്ള കാരണം. രണ്ടാഴ്​ചത്തേക്കാണ്​ നീട്ടിയതെങ്കിലും പുതിയ തീയതി പിന്നീട്​ അറിയിക്കുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ കൾച്ചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്)​, ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ (ഐ.എസ്​.സി) എന്നിവയിലേക്കാണ്​​ തെരഞ്ഞെടുപ്പ്​ നടക്കേണ്ടത്​. ഇന്ത്യൻ ബിസിനസ്​ ആൻറ്​ ​പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) തെരഞ്ഞെടുപ്പ്​ തൽകാലം നടത്തില്ലെന്ന്​ എംബസി നേരത്തേ അറിയിച്ചിട്ടുണ്ട്​.

കോവിഡ്​ സാഹചര്യമായതിനാലാണ്​ ഇത്തവണ ഓൺലൈനായി തെരഞ്ഞെടുപ്പ്​ നടത്താൻ തീരുമാനിച്ചത്​.

ഇതിനായുള്ള പ്രത്യേക ആപ്പ്​ ആയ ഡിജിപോൾ ആപ്പിന്​ ആപ്പ്​ളിൻെറ ഐ.ഒ.എസ്​ അംഗീകാരം ലഭിച്ചിട്ടില്ല. ആപ്പ്​ൾ പ്ലാറ്റ്​ ഫോമുകളിൽ ഏതെങ്കിലും ആപ്പ്​ ഉപയോഗിക്കാൻ ആപ്പിൾ ഓപറേറ്റിങ്​ സിസ്​റ്റത്തിൻെറ അംഗീകാരം ആവശ്യമാണ്​. ആപ്പ്​ൾ സ്​ റ്റോർ വാർഷിക അറ്റകുറ്റപണികൾക്കായി ഡിസംബർ 23 മുതൽ 27 വരെ ഷട്ട്​ഡൗൺ ചെയ്​തിരിക്കുകയാണ്​. ഇതിനാലാണ് ഡിജിപോൾ ആപ്പിന് അംഗീകാരം ലഭിക്കാൻ കാലതാമസം നേരിടുന്നതെന്ന്​ എംബസിയുടെ ഇലക്ഷൻ കമ്മിറ്റി ചെയർപേഴ്​സൺ അറിയിച്ചിട്ടുണ്ട്​​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കാമെന്നും നോട്ടീസിൽ പറയുന്നുണ്ട്​. ​

ഇത്തവണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ അണിയറ നീക്കങ്ങൾ നേരത്തേ തന്നെ സജീവമായിരുന്നു. മുൻകാലങ്ങളില്ലാത്ത വിധം ഇത്തവണ ഐ.സി.സി പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ കനത്ത മൽസരമാണ്​ നടക്കുന്നത്​. 3200ഓളം അംഗങ്ങൾ ഐ.സി.ബി.എഫിനും 2600ഓളം ഐ.സി.സിക്കുമുണ്ട്​. നിലവിലെ ഐ.സി.ബി.എഫ്​ പ്രസിഡൻറായ​ പി.എൻ ബാബുരാജനാണ്​ ഇത്തവണ ഐ.സി.സി പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മൽസരിക്കുന്നത്​. ജൂട്ടാസ്​ പോൾ ആണ്​ ​ഈ സ്​ഥാനത്തേക്ക്​ മൽസരിക്കുന്ന മറ്റൊരു പ്രമുഖൻ. നിലവിൽ ഐ.സി.ബി.എഫ്​ മാനേജ്​മെൻറ്​ കമ്മിറ്റി അംഗമാണ്​ ജൂട്ടാസ്​. കടുത്ത മൽസരത്തിനാണ്​ അണിയറയിൽ അരങ്ങൊരുങ്ങിയത്​. ഡോ. മോഹൻതോമസ്​, ഷറഫ്​ പി.ഹമീദ്​ എന്നിവരാണ്​ ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മൽസരിക്കുന്നത്​. ഷറഫ്​ പി.ഹമീദ് നിലവിൽ വൈസ്​പ്രസിഡൻറാണ്​.

ഐ.സി.ബി.എഫ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ മാനേജ്​മെൻറ്​ കമ്മിറ്റി അംഗവും സ്​പോൺസർഷിപ്പ്​ ആൻറ്​ ഇവൻറ്​സ്​ ഹെഡുമായ സിയാസ്​ ഉസ്​മാനാണ്​ മൽസരിക്കുന്നത്​. നിലവിലെ ജോയിൻറ്​ സെക്രട്ടറി സന്തോഷ്​ കുമാർ പിള്ളയും ഈ സ്​ഥാനത്തേക്ക്​ മൽസരിക്കുന്നുണ്ട്​.

തൽക്കാലം തെരഞ്ഞെടുപ്പ്​ നടക്കാത്ത ഐ.ബി.പി.സിയുടെ ഭരണത്തിനായി അഡ്​ഹോക്ക്​ കമ്മിറ്റി രൂപവത്​കരിക്കുകയാണ്​ ചെയ്യുക. ഈ കമ്മിറ്റി കാര്യങ്ങൾ പരിശോധിച്ചതിന്​ ശേഷം മാത്രമായിരിക്കും ഐ.ബി.പി.സിയുടെ കാര്യത്തിൽ തുടർതീരുമാനങ്ങളെടുക്കുക. ഖത്തറിലെ ബിസിനസ്​ മേഖലയിലെ പ്രമുഖരെ ഐ.ബി.പി.സിയിൽ കൊണ്ടുവന്ന്​ ഇന്ത്യക്കും ഖത്തറിനുമിടയിലെ വാണിജ്യതാൽപര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതും എംബസി ലക്ഷ്യമിടുന്നുണ്ട്​.

ഡിസംബർ 26ന്​ ഓൺലൈനായി​ തെരഞ്ഞെടുപ്പ്​ നടത്തി അന്ന്​ തന്നെ ഫലപ്രഖ്യാപനവും നടത്തുമെന്നാണ്​ നേരത്തേ ഇന്ത്യൻ എംബസി അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
Next Story