ഖത്തർ -ഇന്ത്യ വിദേശകാര്യ മന്ത്രാലയ യോഗം; ആറാം ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു
text_fieldsന്യൂഡൽഹി /ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ വിലയിരുത്തി വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ തല ആറാം ഘട്ട ചർച്ചകൾ ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്‌പോർട്ട്, പ്രവാസി കാര്യ സെക്രട്ടറി ശ്രീപ്രിയ രംഗനാഥൻ, ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദി എന്നിവർ സംയുക്തമായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന പതിവ് നയതന്ത്ര ചർച്ചകളുടെ തുടർച്ചയായാണ് യോഗം സംഘടിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണം വിലയിരുത്തി. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, കോൺസുലർ കാര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾ അവലോകനം ചെയ്തു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ചചെയ്തു. ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബിർ, ഖത്തർ വിദേശകാര്യ മന്ത്രാലയ ഏഷ്യൻ അഫയേഴ്സ് വകുപ്പ് ഡയറക്ടർ അൽ ജോഹറ ഫഖ്‌റൂ എന്നിവരും യോഗത്തിൽ സംബന്ധിച്ചു. അടുത്ത ഘട്ട വിദേശകാര്യ മന്ത്രാലയതല കൂടിയാലോചനകൾ ദോഹയിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

