ത്രിവർണത്തിലലിഞ്ഞ്
text_fieldsഖത്തർ നാഷനൽ മ്യൂസിയം
ഇന്ത്യ 77ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ ഖത്തറിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് ആഘോഷിക്കാൻ വകയുള്ളതായിരുന്നു ത്രിവർണത്തിലെ കാഴ്ചകൾ. ഈ മണ്ണിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം ത്രിവർണത്തിൽ തിളങ്ങി ഇന്ത്യക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. ദോഹ കോർണിഷിലെ 90 മീറ്റർ നീളമുള്ള കൂറ്റൻ സ്ക്രീൻ മൂന്നു വർണങ്ങളും അശോക ചക്രവുമായി ഇന്ത്യൻ ദേശീയ പതാകയുടെ നിറത്തിൽ ആറാടി.
ദോഹ കോർണിഷിലെ ബിഗ് സ്ക്രീൻ
ഖത്തറിന്റെ പ്രധാന മ്യൂസിയങ്ങളായ നാഷനൽ മ്യൂസിയവും, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും ചുവരുകളിൽ ത്രിവർണ തിളക്കവുമായി ആശംസ നേർന്നു. ഖത്തറിലെ ഇന്ത്യൻ എംബസിയും ഇന്ത്യൻ സമൂഹവും വിവിധ പ്രവാസി കൂട്ടായ്മകളും സ്കൂളുകളുമെല്ലാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ദിനത്തിലായിരുന്നു പ്രധാന കേന്ദ്രങ്ങളിൽ ത്രിവർണം തിളങ്ങിയത്.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

