Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖ​ത്ത​റി​ൽ ചി​ക്ക​നും പ​ച്ച​ക്ക​റി​ക​ൾ​ക്കും ക​സ്റ്റം​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
ചി​ക്ക​ന് 18, ചി​ല പ​ച്ച​ക്ക​റി​ക​ൾ​ക്ക് 15 ശ​ത​മാ​നം വ​രെ​യു​മാ​ണ് ക​സ്റ്റം​സ് തീരു​വ വ​ർ​ധി​പ്പി​ച്ചത്
ഖ​ത്ത​റി​ൽ ചി​ക്ക​നും പ​ച്ച​ക്ക​റി​ക​ൾ​ക്കും ക​സ്റ്റം​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ചു
cancel

ദോ​ഹ: ഖ​ത്ത​റി​ൽ തി​ര​ഞ്ഞെ​ടു​ത്ത സാ​ധ​ന​ങ്ങ​ളു​ടെ ക​സ്റ്റം​സ് തീ​രു​വ വ​ർ​ധി​പ്പി​ച്ച് ഉ​ത്ത​ര​വ്. മുറിക്കാത്ത ഫ്രഷ്, ചിൽഡ് ചിക്കൻ, ചിൽഡ് ചിക്കൻ ബ്രസ്റ്റ്, ചിക്കൻ വിങ്സ് എന്നിവയ്ക്ക് 18 ശതമാനമാണ് കസ്റ്റംസ് തീരുവ വർധിപ്പിച്ചത്. ഉ​ൽ​പ്പാ​ദ​നം കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ നി​ശ്ചി​ത പ​ച്ച​ക്ക​റി​ക​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ 15 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ ത​ക്കാ​ളി​യും ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ​യും, ന​വം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​മു​ള്ള കാ​ല​യ​ള​വി​ൽ വ​ഴു​ത​ന​ങ്ങ​യും അ​ട​ക്കം ചി​ല പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഇ​റ​ക്കു​മ​തി തീ​രു​വയും വ​ർ​ധി​പ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 16-ന് ഔദ്യോഗിക ഗസറ്റിന്റെ പ്രസിദ്ധീകരിച്ച 2026 ലെ 45-ാം ​ന​മ്പ​ർ അ​മീ​രി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 60 ദി​വ​സ​ത്തി​ന് ശേ​ഷം പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

കസ്റ്റംസ് തീരുവ വർധിപ്പിച്ചതുകൊണ്ട് മാത്രം ഉൽപന്നങ്ങളുടെ വിപണിവില ഉയരില്ല. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നശേഷമുള്ള ഇറക്കുമതി വിലയും ചില്ലറവിപണി നിരക്കുകളും പരിശോധിച്ചാലേ പുതിയ തീരുമാനത്തിന്റെ ആഘാതം വ്യക്തമാകൂ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ ഇടം കണ്ടെത്താനും തീരുമാനം വഴിയൊരുക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar increases customs duties on chicken and vegetables
Next Story