ഖത്തർ ഇൻകാസ് കോഴിക്കോട് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsദോഹ: ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ദേശഭക്തിഗാനത്തോടെ തുടങ്ങിയ പരിപാടി മുതിർന്ന നേതാവ് കെ.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും വിശദമായി പ്രതിപാദിച്ച അദ്ദേഹം വർത്തമാനകാല ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളെ പരാമർശിച്ചുകൊണ്ട് ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിനുള്ള സമയം ആഗതമായെന്ന് പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രം ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെകൂടി ചരിത്രമാണെന്നും നിലവിൽ ഈ ചരിത്രങ്ങൾ തങ്ങളുടേതാക്കി മാറ്റാനുള്ള സംഘടിത ശ്രമങ്ങൾ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവമായി പങ്കെടുക്കാത്ത പല സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുകയാണെന്നും യോഗത്തിൽ സംസാരിച്ച ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ പറഞ്ഞു.
ആക്ടിങ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു.
ജില്ല ഭാരവാഹികളായ സി.വി. അബ്ബാസ്, അസീസ് പുറായിൽ, ഷംസു വേളൂർ, സിദ്ദീക്ക് സി.ടി, ജോസഫ് കൊടുവള്ളി, ജിതേഷ് നരിപ്പറ്റ, സരിൻ കേളോത്ത്, വനിതാ വിങ് സെക്രട്ടറി മറിയം വർദ, വിനീഷ് അമരാവതി, ഗഫൂർ പി.സി., ജംഷാദ് നജീം, ഈസ വടകര, ഷീജിത്ത്, മുഹമ്മദ് കൈതക്കൽ, ഡോ. ലത്തീഫ്, റഫീഖ് കുറ്റ്യാടി, ദിപിൻ വാകയാട്, വനിത വിങ് ഭാരവാഹികൾ, മണ്ഡലം കമ്മിറ്റി നേതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ജില്ല ട്രഷറർ ഹരീഷ്കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

