Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​ഖ​ത്ത​ർ: മെ​ട്രോ...

​ഖ​ത്ത​ർ: മെ​ട്രോ ലി​ങ്ക്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​നി ക്യൂ.​ആ​ർ ടി​ക്ക​റ്റ്​

text_fields
bookmark_border
​ഖ​ത്ത​ർ: മെ​ട്രോ ലി​ങ്ക്​ യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​നി ക്യൂ.​ആ​ർ ടി​ക്ക​റ്റ്​
cancel
Listen to this Article

ദോ​ഹ: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഖ​ത്ത​റി​ലെ മെ​ട്രോ ലി​ങ്ക്​ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ ടി​ക്ക​റ്റ്​ വേ​ണ്ടി​വ​രും. ദോ​ഹ മെ​ട്രോ​യി​ലെ യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ജ​ന്യ ഷ​ട്ടി​ൽ ബ​സ്​ സ​ർ​വി​സാ​യ മെ​ട്രോ ലി​ങ്കി​ൽ 11 മു​ത​ൽ സൗ​ജ​ന്യ ഇ-​ടി​ക്ക​റ്റ്​ ന​ട​പ്പാ​ക്കു​ന്ന​താ​യി മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു.

ക​ർ​വ ബ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ ലോ​ഡ്​ ചെ​യ്ത്​ ല​ഭി​ക്കു​ന്ന ഇ-​ടി​ക്ക​റ്റ്​ വ​ഴി​യാ​വും ഇ​നി​യു​ള്ള മെ​ട്രോ ലി​ങ്കി​ലെ യാ​ത്ര​ക​ൾ. അ​തേ​സ​മ​യം, പ്ര​ത്യേ​ക ചാ​ർ​ജു​ക​ളൊ​ന്നു​മി​ല്ലാ​തെ നി​ല​വി​​ലേ​തു​പോ​ലെ​ത​ന്നെ തു​ട​ർ​ന്നും യാ​ത്ര​ചെ​യ്യു​ന്ന​തി​ന്​ ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ല.

ഒ​രി​ക്ക​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന ക്യൂ.​ആ​ർ ടി​ക്ക​റ്റ്​ മെ​ട്രോ​ലി​ങ്കു​വ​ഴി​യു​ള്ള പി​ന്നീ​ടു​ള്ള യാ​ത്ര​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത്​ ഉ​പ​യോ​ഗി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു.

ക​ർ​വ ബ​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത്​ സൈ​ൻ ഇ​ൻ ചെ​യ്യു​ക.

ബ​സി​ൽ ക​യ​റു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ആ​പ്ലി​ക്കേ​ഷ​നി​ൽ​നി​ന്ന് 'ഇ-​ടി​ക്ക​റ്റ്​ ഡൗ​ൺ​ലോ​ഡ്​' ചെ​യ്യു​ക.

ശേ​ഷം, 'മെ​ട്രോ ലി​ങ്ക്​ ക്യൂ.​ആ​ർ ടി​ക്ക​റ്റ്​' ക്ലി​ക്ക്​ ചെ​യ്യു​ക.

അ​ടു​ത്ത ഘ​ട്ട​മാ​യി ഗോ​ൾ​ഡ​ൻ ക്യൂ.​ആ​ർ കോ​ഡി​ൽ നി​ങ്ങ​ളു​ടെ ഇ-​ടി​ക്ക​റ്റ്​ ​മൊ​ബൈ​ൽ​ ഫോ​ണി​ൽ തെ​ളി​യും.

ബ​സി​ലെ റീ​ഡ​റി​ൽ ടി​ക്ക​റ്റ്​ സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ പ്ര​വേ​ശി​ക്കാ​നും പു​റ​ത്തി​റ​ങ്ങാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QR ticketMetro Link
News Summary - Qatar: In-QR ticket for Metro Link passengers
Next Story