Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​യ​ത​ന്ത്ര...

ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളി​ൽ ഖ​ത്ത​ർ

text_fields
bookmark_border
ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളി​ൽ ഖ​ത്ത​ർ
cancel

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ഖ​ത്ത​ർ. ഇ​റാ​ൻ -യു.​എ​സ് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന പാ​കി​സ്താ​ൻ, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. പാ​കി​സ്താ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ഇ​ഷാ​ഖ് ദാ​ർ, ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദു​ൽ അ​ബ്ദ​ല​തി എ​ന്നി​വ​രു​മാ​യി ടെ​ലി​ഫോ​ണി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ച​യ്തു.

മേ​ഖ​ല​യി​ലെ സൈ​നി​ക ന​ട​പ​ടി​ക​ളും അ​ത് പ്രാ​ദേ​ശി​ക -ആ​ഗോ​ള സു​ര​ക്ഷ​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ച​ർ​ച്ച​യാ​യി. എ​ല്ലാ ത​ർ​ക്ക​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ ഊ​ന്നി​പ്പ​റ​ഞ്ഞു.

​ഖ​ത്ത​റി​നും മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജ​ലം, ഭ​ക്ഷ​ണം, ഊ​ർ​ജം തു​ട​ങ്ങി നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar in diplomatic efforts
Next Story