ഖത്തർ ഐ.എം.സി.സി ഇഫ്താർ സംഗമം നടത്തി
text_fieldsഖത്തർ ഐ.എം.സി.സി ഇഫ്താർ മീറ്റിൽ നടന്ന സേട്ടുസാഹിബ് സെന്റർ ബ്രോഷർ പ്രകാശനം
ദോഹ: ഖത്തർ ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് ഇല്യാസ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോഴിക്കോട് നിർമിക്കുന്ന സേട്ടുസാഹിബ് സെന്ററിന്റെ ബ്രൗഷർ പ്രകാശനം നിർവഹിച്ചു. ടി.ടി. നൗഷീർ പദ്ധതി വിശദീകരിച്ചു. ദോഹയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവർക്ക് ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.
യൂനിറ്റി ഖത്തർ കൺവീനർ മഷ്ഹൂദ് തിരുത്തിയാട്, ഡോ. ബഷീർ പൂത്തൂപാടം (ഐ.സി.എഫ്), നൗഫൽ പാലേരി, മനാഫ് (സംസ്കൃതി), ഷാനവാസ് (കലാസാഹിതി), സമീൽ അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ബി.എഫ് ലൈഫ് ഇൻഷുറൻസ് പദ്ധതിയുടെ ഗുണങ്ങളും ആവശ്യകതയും, പ്രവാസികൾക്ക് സർക്കാറിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങളും’ എന്നിവ സംബന്ധിച്ച് സിദ്ദീഖ് ചെറുവല്ലൂർ സംസാരിച്ചു.
പുതുതായി ചേരുന്നവർക്കുള്ള ഇൻഷുറൻസ് ഫോം ഐ.എം.സി.സി സെക്രട്ടറി മുബാറക് നെല്ലിയാളി സിദ്ദീഖ് ചെറുവല്ലൂരിന് നൽകി. നസീർ സി. രജിസ്ട്രേഷന് നേതൃത്വം നൽകി.
ഐ.എം.സി.സി നേതാക്കളായ ഷംസു വില്യപള്ളി, ഷാനവാസ് ബാബു കൊടുവള്ളി, ഹനീഫ് കടലൂർ, പി.എച്ച്. മൻസൂർ, പി.ബി. ഷേഖ് മുനീർ, സിയാദ് മാട്ടൂൽ, ജബ്ബാർ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി. ജാബിർ ബേപ്പൂർ സ്വാഗതവും മുസ്തഫ കബീർ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

