Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൻെറ ഇഹ്​തിറാസ്​...

ഖത്തറിൻെറ ഇഹ്​തിറാസ്​ ആപ്പ്​ ഇനി എല്ലാ വിസക്കാർക്കും

text_fields
bookmark_border
ഖത്തറിൻെറ ഇഹ്​തിറാസ്​ ആപ്പ്​ ഇനി എല്ലാ വിസക്കാർക്കും
cancel

ദോഹ: ഖത്തറിൻെറ കോവിഡ്​ ട്രാക്കിങ്​ ആപ്പായ ‘ഇഹ്​തിറാസ്​’ ഇനി വിസിറ്റ്​ വിസ, ഫാമിലി വിസിറ്റ്​ വിസ, ബിസിനസ്​ വിസ  തുടങ്ങിയ എല്ലാ വിസക്കാർക്കും ഉപയോഗിക്കാം. ആഭ്യന്തരമന്ത്രാലയമാണ്​ ഇഹ്​തിറാസിൻെറ പുതിയ വേർഷൻ  ഇറക്കിയിരിക്കുന്നത്​. ​േപ്ല സ്​റ്റേറിൽ നിലവിൽ പുതിയ വേർഷൻ ലഭ്യമാണ്​. ആപ്​ സ്​​േറ്റാറിൽ ഉടൻ ലഭ്യമാകും. വിസ നമ്പർ  ആണ്​ ഇത്തരം വിസക്കാർക്കായി ഇഹ്​തിറാസിൽ രജിസ്​ട്രേഷനായി ചോദിക്കുന്നത്​.

നിലവിൽ ഇഹ്​തിറാസ്​ ഉള്ള ആളുകൾ  അൺ ഇൻസ്​റ്റാൾ ചെയ്യരുത്​. ​േപ്ല സ്​​റ്റോറിൽ പോയി ആപ്പ്​ അപ്​ഡേറ്റ്​ ചെയ്യുകയാണ്​ വണ്ടത്​. ഇങ്ങനെ ചെയ്യു​േമ്പാൾ  നിലവിൽ ആപ്പ്​ ഉപയോഗിക്കുന്ന ആളുകളോട്​ വീണ്ടും രജിസ്​​ട്രേഷൻ നമ്പർ ചോദിക്കില്ല.

ഇതുവരെ ഖത്തർ ഐ.ഡി ഉള്ളവർക്ക്​ മാത്രമായിരുന്നു ഇഹ്​തിറാസ്​ ആപ്പ്​ഉപയോഗിക്കാൻകഴിഞ്ഞിരുന്നത്​.  നിലവിൽഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവരുടെയും ബമാബൈലുകളിൽ ആപ്പ്​ വേണം. ഇതിൻെറ ബാർകോഡിൽ പച്ച  കളർ ഉള്ളവരെ മാത്രമാണ്​ പുറത്തിറങ്ങാൻഅനുവദിക്കുന്നുള്ളു. മാളുകളിലും ഷോപ്പിങ്​ കേന്ദ്രങ്ങളിലും ബാങ്കുകളിലും  ആശുപത്രികളിലും പ്രവേശനത്തിന്​ ഉപഭോക്​താക്കൾക്ക്​ ഇഹ്​തിറാസിൽ പച്ച വർണം വേണം.

‘ഇഹ്​തിറാസ്​’ എന്നാൽ കരുതൽ

ഇഹ്​തിറാസ്​ എന്ന അറബി വാക്കിൻെറ അർഥം ‘കരുതൽ’ എന്നാണ്​. അതായത്​ നിങ്ങളു​െട കരുതലിന് വേണ്ടിയാണ്​ ഇഹ്​ തിറാസ്​ ആപ്പ്​ സർക്കാർ പുറത്തിറക്കിയിരിക്കുന്നത്​ എന്നർഥം. ഐ ഫോൺ 6 എസിന്​ (വേർഷൻ 13ന്​ മുകളിൽ) മുകളിലുള്ളതിലും ആൻഡ്രോയ്​ഡ്​ 5ഉം അതിനുമുകളിലുമുള്ള  ഫോണുകളിലും മാത്രമേ ആപ്പ്​ ഡൗൺലോഡ്​ ചെയ്യാൻ നിലവിൽ പറ്റുന്നുള്ളൂ. 

മന്ത്രാലയത്തി​െൻറ ഡാറ്റാബേസുമായി ബന്ധിപ്പിച്ച് മൊബൈലിലെ ജി പി എസ്​, ബ്ലൂടൂത്ത് എന്നിവ ഉപയോഗിച്ചാണ് ആപ്പിൻ െറ പ്രവർത്തനം. ബ്ലൂടൂത്ത്​ സാ​​ങ്കേതിക വിദ്യയാണ്​ പ്രധാനമായും ഉപയോഗിക്കുന്നത്​. നമ്മുടെ ഒന്നര മീറ്റർ അടുത്തുകൂടി ​ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഒരു കോവിഡ്​ രോഗി കടന്നുപോയിട്ടുണ്ടെങ്കിൽ ഇത്​ സംബന്ധിച്ച ജാഗ്രതനിർദേശം  ആപ്പിലൂടെ ലഭിക്കും. കോവിഡ്​ പോസിറ്റീവായ രോഗി ഏതെങ്കിലും ആശുപത്രിയിൽ ചികിൽസക്കായി  എത്തുന്നതോടെയാണിത്​.

അയാളുടെ അടുത്തുകൂടി ഈ ദിനങ്ങളിൽ കടന്നുപോയ എല്ലാവർക്കും ജാഗ്രതാനിർദേശം  ലഭിക്കും. അയാളുടെ ആപ്പിലെ ബാർകോഡിൻെറ നിറം ചുവപ്പാവുകയും ചെയ്യും. മറ്റുള്ളവരുടെ ആപ്പിലും നിറ വ്യത്യാസം  വന്നിരിക്കും. ഗ്രേ ആണ്​ ഒരാൾക്ക്​ കിട്ടുന്നതെങ്കിൽ നമ്മുടെ അടുത്തുകൂടി പോയ ഏതോ ഒരാൾ​ കോവിഡ്​ പോസിറ്റീവ്​ ആണ്​  എന്നാണർഥം. ഇതോടെ നമുക്ക്​ ജാഗ്രത പാലിച്ച്​ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാം.

അതേസമയം ചുവപ്പ്​ ആണ്​  കളറെങ്കിൽ നമ്മളെ ആരോഗ്യപ്രവർത്തകർ ചികിൽസാകേന്ദ്രങ്ങളിലേക്ക്​ കൊണ്ടുപോകും. ഇഹ്​തിറാസ്​ ആപ്പിൻെറ  ബാർകോഡിൽ പച്ചക്കളർ ഉള്ളവർ മാത്രം ഖത്തറിൽ പുറത്തിറങ്ങുന്ന അവസ്​ഥയാണ്​ നിലവിൽ. അതായത്​ ചുവപ്പ്​, ഓറഞ്ച്​,  ഗ്രേ എന്നീ വർണങ്ങൾ ആപ്പിൽ ഉള്ളവരൊന്നും രോഗം മാറുന്നതുവരെ പുറത്തിറങ്ങാത്ത സ്​ഥിതിയാണ്​. പച്ച കളർ ഉള്ളവരെ  മാത്രം പുറത്തിറങ്ങാൻ അനുവദിക്കും. ഇതോടെ കോവിഡിൻെറ സമൂഹവ്യാപനം നിലക്കുകയും പതിയേ രാജ്യം മുഴുവൻ  കോവിഡ്​ മുക്​തമാകുകയും ​െചയ്യുമെന്നാണ്​ അധികൃതരു​െട പ്രതീക്ഷ.

ഒരു മാളിലോ സിനിമാതിയേറ്ററിലോ കടയിലോ  പോകു​േമ്പാൾ ഉപഭോക്​താവിൻെറ ഇഹ്​തിറാസ്​ ആപ്പ്​ നോക്കിയിട്ട്​ പച്ച കളർ ഉള്ളവർക്ക്​ മാത്രം പ്രവേശനം കിട്ടും. ആളുകൾ കൂടുന്ന ഇടങ്ങളിൽ കോവിഡ്​ സംശയിക്കുന്ന ആരും ഇല്ലാതാകും. ആപ്പ്​ ഡൗൺലോഡ്​ ചെയ്യുന്ന ഫോണിൽ ബ്ലൂ ടൂത്ത്​  ഓൺ അല്ലെങ്കിലും നിശ്​ചിത സമയത്ത്​ അത്​​ തനിയെ ഓണാകും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmalayalam newscovid 19Covid News
News Summary - Qatar Ihthiras App Qatar News-Gulf News
Next Story