ഖത്തർ ഐ.സി.എഫ് പെരുന്നാൾ നിലാവ്
text_fieldsഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ഈദ് മീറ്റ് ഇശൽ നിലാവിൽ അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ ഈദ് സന്ദേശം നൽകുന്നു
ദോഹ: ബലിപെരുന്നാൾ ദിനത്തിൽ ഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ഈദ് മീറ്റ് ഇശൽ നിലാവ് സംഘടിപ്പിച്ചു. അബുഹമൂർ ഐ.സി.സി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെ അറിയപ്പെട്ട മദ്ഹ്, ഖവാലി ഗായകരായ ഷഹീൻ ബാബു താനൂർ, അസ്ഹർ കല്ലൂർ , അസ്കർ തെക്കെകാട്, അജ്മൽ തെക്കെകാട്, ഖത്തർ സാഹിത്യോത്സവ് പ്രതിഭകളായ അബിനാസ്, ഉവൈസ്, നഫാദ്, ആസിഫ് കൊച്ചന്നൂർ തുടങ്ങിയവർ അണിനിരന്നു.
ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുറസാഖ് പറവണ്ണ ഈദ് സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, പി.കെ. മുസ്തഫ, കെ.എം.സി.സി ട്രഷറർ പി.എസ്.എം.എ ഹുസൈൻ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ എം.പി, ദോഹ സ്റ്റേജ് മുസ്തഫ , ടീ ടെന്റ് എം.ഡി അബ്ദുൽ റഷീദ്, വേൾഡ് മലയാളി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സിയാദ് ഉസ്മാൻ, അബൂബക്കർ സഖാഫി വെണ്ണക്കോട്, ബാദുഷാ സഖാഫി, ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് ചെയർമാൻ അബ്ദുൽ കരീം ഹാജി മേമുണ്ട, അഅബ്ദുൽ കരീം ഹാജി, ഡോ. ബഷീർ പുത്തുപ്പാം, അഷ്റഫ് സഖാഫി, റഹ്മത്തുല്ല സഖാഫി, സിറാജ് ചൊവ്വ, മൊയ്ദു ഇരിങ്ങല്ലൂർ, അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി തുടങ്ങിയവർ ആശംസകൾ നേർന്നു. സുഹൈൽ അസ്സഖാഫ് പ്രാർഥന സംഗമത്തിന് നേതൃത്വം നൽകി. അബ്ദുൽ അസീസ് സഖാഫി പാലോളി സ്വാഗതവും സ്വാഗത സംഘം കൺവീനർ നൗഷാദ് അതിരുമട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

