Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ:...

ഖത്തർ: ഇന്ത്യക്കാർക്കുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി പുന:രാരംഭിച്ചു

text_fields
bookmark_border
ഖത്തർ: ഇന്ത്യക്കാർക്കുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി പുന:രാരംഭിച്ചു
cancel

ദോഹ: കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളു​െട പശ്​ചാത്തലത്തിൽ താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്)​ ലൈഫ്​ ഇൻഷുറൻസ് പദ്ധതി പുന:രാരംഭിച്ചു. ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.ബി.എഫിന്‍റെ ഓഫിസ്​ തു​മാ​മ റോ​ഡി​ല്‍ തൈ​സീ​ര്‍ പെ​ട്രോ​ള്‍ സ്​റ്റേ​ഷ​ന് പി​റ​കി​ലായുള്ള ഇ​ൻറ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സെ​ൻററിലാണ് ​(െഎ.​െഎ.സി.സി)​ പ്രവർത്തിക്കുന്നത്​.

പ്രവാസി ഇന്ത്യക്കാർക്കായി ദമാൻ ഇസ്​ലാമിക്​ ഇൻഷുറൻസ്​ കമ്പനിയുമായി സഹകരിച്ചാണ്​ ഐ.സി.ബി.എഫ് ഇൻഷുറൻസ്​ പദ്ധതി നടത്തുന്നത്​. 125 റിയാൽ ആണ്​ രണ്ട്​ വർഷത്തേക്കുള്ള പോളിസി തുക. പദ്ധതിയിൽ ചേരുന്ന പ്രവാസിയുടെ ഏത്​ കാരണത്താലുമുള്ള മരണം, പൂർണമായ ശാരീരിക വൈകല്യം എന്നിവക്ക്​ 100,000 റിയാലാണ്​ കുടുംബത്തിന്​ ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന്​ ​െമഡിക്കൽബോർഡ്​ നിശ്​ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നൽകും.

ഖത്തർ ഐ.ഡിയുള്ള 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ള ഏത്​ ഇന്ത്യക്കാരനും പദ്ധതിയിൽ ചേരാം. ഏത്​ രാജ്യത്ത്​ വച്ചാണ്​ മരണമെങ്കിലും പോളിസി തുക ലഭിക്കും. അതത്​ രാജ്യത്തുള്ള അധികൃതരോ സ്​ഥാപനങ്ങളോ നൽകുന്ന മരണ സർട്ടിഫിക്കറ്റാണ്​ ഇതിനായി ഹാജരാക്കേണ്ടത്​. അപകടം പോലുള്ള സംഭവങ്ങളിലും ഭാഗിക ​ൈവകല്യമുണ്ടാകുന്ന സംഭവങ്ങളിലും ഇങ്ങനെയാണ്​ ചെയ്യേണ്ടത്​.

കഴിഞ്ഞ മാർച്ച്​ വരെ 5612 പേർ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്​. 77867794 എന്ന ഹെൽപ്​ലൈൻ നമ്പറിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്​. 55745265, 77981614 എന്നീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും. പദ്ധതിയുടെ ഉദ്​ഘാടനം കഴിഞ്ഞ ഡിസംബർ 24ന്​ മുൻ ഇന്ത്യൻ എംബാസഡർ പി. കുമരനാണ്​ നിർവഹിച്ചിരുന്നത്​.

2020 ജനുവരിയിലാണ്​ പദ്ധതി ആരംഭിച്ചത്​. ഇതുവരെ എട്ടുപേരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമായിട്ടുണ്ട്​. ഇത്തരം ഒരു പദ്ധതി ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ ഐ.സി.ബി.എഫ് പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ പറഞ്ഞു. ഓഫിസുമായി ബന്ധപ്പെട്ട്​ എല്ലാവരും പദ്ധതിയിൽ അംഗങ്ങളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഫിസിൽ പ്രത്യേകമായി ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഐ.സി.ബി.എഫിന്‍റെ ലീഗൽ ക്ലിനിക്​ 10ന്​

ദോഹ: ഐ.സി.ബി.എഫിന്‍റെ ലീഗൽ ക്ലിനിക്​ സെപ്​റ്റംബർ 10ന്​ വൈകുന്നേരം ആറിന്​ നടക്കും. കോവിഡ്​ പശ്​ ചാത്തലത്തിൽ സൂം പ്ലാറ്റ്​ഫോമിലൂടെയാണ്​ ഇത്തവണ സേവനം ലഭിക്കുക. നിയമസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക്​ പൂർണമായും സൗജന്യമായി നിയമസേവനങ്ങൾ ലഭിക്കും.

പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ icbfqatar@gmail.com എന്ന അഡ്രസിലേക്ക്​ മുൻകൂട്ടി മെയിൽ ചെയ്​ത്​ രജിസ്​ട്രേഷൻ നടത്തണം. സൂം ഐഡി: 882 2917 2674, പാസ്​വേർഡ്​: 237712. സൂം ലിങ്ക്​ മെയിലിൽ അയച്ചുതരും. കൂടുതൽ വിവരങ്ങൾക്ക്​ ജോയിൻറ്​ സെക്രട്ടറി സന്തോഷ്​ കുമാർ പിള്ളയുമായി 70406468 നമ്പറിൽ ബന്ധപ്പെടാം.

നിയമസഹായത്തോടൊപ്പം ഖത്തറിലെ നിയമമേഖലയുമായി ബന്ധപ്പെട്ട്​ ബോധവത്​കരണ ക്ലാസുമുണ്ട്​. അഡ്വ. നിസാർ കോച്ചേരി 'ഖത്തർ തൊഴിൽ നിയമം, പുതിയ മാറ്റങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icbficbf insurance
Next Story