'ഖത്തർ ഹോസ്റ്റ്' ടൂറിസം പരിശീലന പരിപാടിക്ക് തുടക്കം
text_fieldsഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ അക്ബർ qഅൽ ബാകിർ
ദോഹ: ഖത്തർ ടൂറിസത്തിന്റെ 'ഖത്തർ ഹോസ്റ്റ്' വിനോദസഞ്ചാര പരിശീലന പരിപാടിക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ഒൺലൈൻ വിനോദസഞ്ചാര പരിശീലന പരിപാടിയായ 'ഖത്തർ ഹോസ്റ്റ്' ടൂറിസത്തിലൂടെ ഹോട്ടൽ സ്റ്റാഫ്, മാൾ സെക്യൂരിറ്റി, റസ്റ്റാറൻറ് വെയിറ്റർമാർ തുടങ്ങി മുൻനിര ജീവനക്കാർക്ക് അന്താരാഷ്ട്ര, ആഭ്യന്തര സന്ദർശകർക്ക് സേവനമികവ് നൽകുന്നതിനുള്ള കഴിവുകളും അഭിരുചികളും അറിവുകളും നൽകുകയാണ് ലക്ഷ്യമിടുന്നത്.
സർവിസ് എക്സലൻസ് അക്കാദമിയുടെ ഭാഗമായി ഖത്തർ ഹോസ്റ്റ് ടൂറിസം പരിശീലന പരിപാടി വികസിപ്പിക്കുന്നതിന് ആഗോള ടൂറിസം വിദഗ്ധരടങ്ങുന്ന കൺസോർട്യവുമായി ഖത്തർ ടൂറിസം പ്രവർത്തിച്ചിരുന്നു. ഏറ്റവും മികച്ച ഒൺലൈൻ പഠന പ്ലാറ്റ്ഫോമാണ് ഖത്തർ ടൂറിസം മുന്നോട്ടുവെക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് വേഗത്തിൽ പഠിക്കാനുള്ള സൗകര്യം പ്രദാനം ചെയ്യുന്നു. സന്ദർശകരുമായി നേരിട്ടിടപഴകുന്ന ജീവനക്കാർ എങ്ങനെ സന്ദർശക അനുഭവം മെച്ചപ്പെടുത്താമെന്നും സന്ദർശകരുമായി ഇടപഴകുമ്പോൾ അവരുടെ പ്രതീക്ഷകൾക്കപ്പുറം എങ്ങനെ പ്രവർത്തിക്കാമെന്നും ഇത് ഉപയോക്താക്കളെ പഠിപ്പിക്കുന്നു.സന്ദർശകരുടെ യാത്രയിലെ ഓരോ ടച്ച് പോയിൻറിലും തങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന ഖത്തർ ടൂറിസത്തിന്റെ സ്ട്രാറ്റജി അടിസ്ഥാനമാക്കിയുള്ള സർവിസ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംരംഭം.
'ഖത്തർ ഹോസ്റ്റ്' ടൂറിസം പരിശീലന പരിപാടിക്ക് തുടക്കം കുറിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണ പരിപാടികളുടെ പ്രധാന ഘടകങ്ങളിലൊന്നായ ടൂറിസം സ്ട്രാറ്റജിയിൽ പെടുന്നതാണ് സന്ദർശക അനുഭവം മെച്ചപ്പെടുത്തുകയെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി.ഇ.ഒയും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബാകിർ പറഞ്ഞു.ഏറ്റവും മികച്ച ഇൻ-ക്ലാസ് സേവനവും സന്ദർശക അനുഭവങ്ങളും നൽകുന്നതിനാവശ്യമായ കഴിവുകളും ഉപകരണങ്ങളും ഉപയോഗിച്ച് രാജ്യത്തെ മുൻനിര ജീവനക്കാരെ ശാക്തീകരിക്കാൻ ഈ സംരംഭം സഹായിക്കുമെന്നും അക്ബർ അൽ ബാകിർ കൂട്ടിച്ചേർത്തു.
ഖത്തർ ഹോസ്റ്റ് ടൂറിസം പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി https://www.qatartourism.com/en/licensingeservices/serviceexcellenceacademy/qatarhost എന്ന വെബ്പോർട്ടൽ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

