103 അധ്യാപകർക്ക് ആദരവർപ്പിച്ച് ഖത്തർ
text_fieldsആദരിക്കപ്പെട്ട അധ്യാപകർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻജാസിം ആൽഥാനിക്കും വിദ്യാഭ്യാസ മന്ത്രിക്കുമൊപ്പം
ദോഹ: അന്താരാഷ്ട്ര അധ്യാപക ദിനത്തിൽ ഖത്തറിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 103 അധ്യാപകർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആദരവ്. ലോക അധ്യാപക ദിനത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻജാസിം ആൽഥാനി അധ്യാപകരെ ആദരിച്ചു.
‘അറിവിന്റെ വാഹകർ, നിങ്ങൾക്ക് നന്ദി’ എന്ന സന്ദേശത്തോടെയായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം അധ്യാപകർക്ക് ആദരവൊരുക്കിയത്. 20 വർഷത്തിലേറെ അധ്യാപന മേഖലയിൽ പ്രവർത്തിച്ച്, നിരവധി തലമുറക്ക് അറിവ് പകർന്നുനൽകി രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ മാതൃകപരമായ പങ്കുവഹിച്ച അധ്യാപകർക്കായിരുന്നു ആദരവ്. ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു.
തലമുറകൾക്ക് അറിവുപകർന്ന്, മികച്ചൊരു ഭാവി കെട്ടിപ്പടുക്കുന്ന അധ്യാപകർക്കുള്ള ആദരവാണ് അധ്യാപക ദിനമെന്ന് മന്ത്രി ബുഥൈന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

