ഓട്ടിസം ബോധവത്ക്കരണം: ഖത്തർ എയർവെയ്സും ഹമദ് മെഡിക്കൽ കോർപറേഷനും ഒരുമിക്കുന്നു
text_fieldsദോഹ: ജീവനക്കാർക്കിടയിൽ ഓട്ടിസത്തെ സംബന്ധിച്ച് ബോധവൽകരണം നടത്തുന്നതിനായി ലോകത്തിലെ മുൻനിര വിമാനകമ്പനികളിലൊന്നായ ഖത്തർ എയർവെയ്സ് ഹമദ് മെഡിക്കൽ കോർപറേഷനുമായി കൈകോർക്കുന്നു. ഏപ്രിൽ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ബോധവൽക്കരണ കാമ്പയിനാണ് ഖത്തർ എയർവെയ്സും എച്ച്.എം.സിയും തമ്മിൽ സഹകരിച്ച് സംഘടിപ്പിക്കുന്നത്. ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തെ അടയാളപ്പെടുത്തുന്നതിെൻറയും ഐക്യരാഷ്ട്രസഭയുടെ ലോക ഓട്ടിസം ബോധവൽകരണ കാമ്പയിന് പിന്തുണ നൽകുന്നതിെൻറയും ഭാഗമായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിൽ വിവിധ പരിപാടികളാണ് എയർവെയ്സ് മുന്നോട്ട് വെക്കുന്നത്.
ഓട്ടിസം രോഗത്തെ സംബന്ധിച്ചും അതിനെ തിരിച്ചറിയാനുള്ള മാർഗങ്ങളെ സംബന്ധിച്ചും യാത്രക്കാർക്ക് നൽകാനുള്ള നിർദേശങ്ങൾ വിമാന കമ്പനി ജീവനക്കാർക്ക് ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നുള്ള പ്രഗൽഭ ഡോക്ടർമാർ നൽകും. ഇതിെൻറ ഭാഗമായി നിരവധി സെമിനാറുകളാണ് ജീവനക്കാർക്കായി സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിനും പങ്ക് വെക്കുന്നതിനുമായി ഖത്തർ എയർവെയ്സിെൻറ ഓപറേഷൻ സെൻററിൽ പ്രത്യേക ഇൻഫർമേഷൻ സെൽഫ് സർവീസ് മെഷീനും സ്ഥാപിക്കും. സാമൂഹിക ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇത്തരമൊരു ആഗോള സംരംഭത്തിെൻറ ഭാഗമായി ഖത്തറിൽ പുതിയ കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും കമ്പനി ഹ്യൂമൻ റിസോഴ്സ് വൈസ് പ്രസിഡൻറ് നബീല ഫഖ്രി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളായ യാത്രക്കാർക്ക് കാര്യക്ഷമമായ പിന്തുണ നൽകുന്നതിനായി ജീവനക്കാരെ ഓട്ടിസവുമായി ബന്ധപ്പെട്ട വിജ്ഞാനം നൽകുകയും അവരുടെ അറിവ് വർധിപ്പിക്കുകയുമാണ് ഇതിെൻറ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ഖത്തർ എയർവെയ്സിെൻറ ആസ്ഥാനത്തായിരിക്കും കാമ്പയിനോടനുബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കപ്പെടുക. ഇതിെൻറ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനിലും കതാറയിലും നിലകൊള്ളുന്ന ചൈൽഡ് ഡവലപ്മെൻറ് സെൻറർ ജീവനക്കാർ സന്ദർശിക്കുകയും ചെയ്യും. ആഗോള തലത്തിൽ ഓട്ടിസത്തെ സംബന്ധിച്ച് ബോധവൽകരണം ശക്തിപ്പെടുത്തുന്നതിന് ഓട്ടിസവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ രേഖപ്പെടുത്തി ഖത്തർ എയർവെയ്സിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്നതിന് ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചിരുന്നു. ഓട്ടിസവുമായി ബന്ധപ്പെട്ട് ഖത്തർ എയർവെയ്സ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന, നേതൃത്വം നൽകുന്ന വിവിധ പരിപാടികളുടെ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
