ഖത്തർ ഹാഫ് മാരത്തൺ 2026 ഫെബ്രുവരി 10ന്
text_fieldsദോഹ: അടുത്ത വർഷത്തെ ദേശീയ കായികദിനത്തോടനുബന്ധിച്ചുള്ള രണ്ടാമത് ഹാഫ് മാരത്തൺ ഫെബ്രുവരി 10ന് ലുസൈൽ ബൊളെവാഡിൽ നടക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ കായിക ഫെഡറേഷനുകളുടെ സഹകരണത്തോടെ അൽ സഅദ് സ്ക്വയറിലെ ടീം ഖത്തർ വില്ലേജിൽ നടക്കുന്ന അനുബന്ധ കായിക പരിപാടികളുടെ വിശദാംശങ്ങളും സംഘാടക സമിതി പുറത്തിറക്കി.
ഖത്തർ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തണിന്റെ ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് ഗനീമിന്റെ അധ്യക്ഷതയിൽ നടന്ന വാർത്തസമ്മേളനത്തിൽ, ഇവന്റിന്റെ ടെക്നിക്കൽ കമ്മിറ്റി ഹെഡ് അഹമ്മദ് അൽ ജാബിർ, സംഘാടക സമിതി അംഗങ്ങൾ, 2025ലെ റേസ് വിജയികളായ റബിയ അൽ മുസ് ലിഹ്, ജമാൽ അൽ ഖാൻജി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം നടന്ന ഹാഫ് മാരത്തണിൽ 6,000 ലഅധികം പേരാണ് പങ്കെടുത്തത്. ഈ വർഷം10,000 പേരെയാണ് ലക്ഷ്യമിടുന്നതെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

