Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് അപേക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു

text_fields
bookmark_border
ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം
ഹജ്ജ് അപേക്ഷ: ഓൺലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
cancel

ദോഹ: ഖത്തറിൽ ഹജ്ജ് തീർത്ഥാടനത്തിന് തയാറെടുക്കുന്നവർക്ക് ഔദ്യോഗിക പോർട്ടലായ hajj.gov.qa വഴി ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 20ന് ആണ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. രജിസ്ട്രേഷൻ പ്രക്രിയകൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് സംവിധാനങ്ങളും പേയ്‌മെന്റ് രീതികളും പരിഷ്കരിച്ചിട്ടുണ്ട്.

അപേക്ഷകളുടെ പരിശോധനക്ക് ശേഷം ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കും. ഈ ഹജ്ജ് സീസണിൽ ഖത്തറിനായി 4,400 പേരുടെ ക്വോട്ടയാണ് അനുവദിച്ചിരിക്കുന്നത്. ഖത്തരി പൗരന്മാരായ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.

അപേക്ഷയിൽ പരമാവധി മൂന്ന് പേരെ ഉൾപ്പെടുത്താം. രാജ്യത്തെ താമസക്കാർക്കും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും ഹജ്ജ് രജിസ്ട്രേഷന് അപേക്ഷിക്കാം. കുറഞ്ഞത് 45 വയസ്സ് പ്രായമുള്ളവരും മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവരുമായിരിക്കണം. കൂടാതെ, 15 വർഷമായി തുടർച്ചയായി ഖത്തറിൽ താമസിക്കുന്നവരുമായിരിക്കണം. ഇവർക്ക് കൂടെ ഒരാളെ അനുഗാമിയായി ചേർക്കാം. കൂടാതെ, സൗദി ഹജ്ജ് -ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഖത്തറിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കുമായി വകുപ്പിന്റെ 132 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Apply for Qatar Hajj Now
Next Story