You are here
നെഞ്ചുവിരിച്ച് ഖത്തർ
യു.എ.ഇയെ തകർത്ത് ഖത്തർ ഗൾഫ് കപ്പ് സെമിയിൽ ഖത്തർ-സൗദി സെമിഫൈനൽ വ്യാഴാഴ്ച
ദോഹ: ആദ്യപകുതിയിലും രണ്ടാം പകുതി യിലും രണ്ടു ഗോളുകള്‍ വീതം കുറിച്ച് യു.എ.ഇയുടെ നെഞ്ചുതകർത്ത് ഖത്തറിന് സെമി പ്രവേശം. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ആരവങ്ങള്ക്കൊപ്പിച്ച് ചുവടുവെച്ച് കരുത്തരായ യു.എ.ഇയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഖത്തര്‍ മറികടന്നത്. ഇതോടെ സെമി ബെര്‍ത്ത് നേടാനാവാതെ യു.എ.ഇ പുറത്തായി.
ഖത്തര്‍ 5-3-2 ൈശലിയിലും യു.ഇ.എ 4-2-3-1 ശൈലിയിലുമാണ് അങ്കത്തിനിറങ്ങിയത്. ആദ്യ പകുതിയുടെ 20ാം മിനുട്ടിലും 28ാം മിനുട്ടിലുമാണ് ഖത്തര്‍ കാത്തിരുന്ന ഗോളുകള്‍ സ്ട്രൈക്കര്‍ അക്രം അഫീഫിെൻറ ബൂട്ടില്‍നിന്നും പിറന്നത്. ഹസ്സന് അല്‍ ഹൈദൂസ് 53ാം മിനുട്ടിലും ബൗലം കൗക്കി ഇഞ്ചുറി ടൈമിലെ നാലാം മിനുട്ടിലും ഗോൾ പട്ടിക പൂര്‍ത്തിയാക്കി. 33ാം മിനുട്ടിലും 77ാം മിനുട്ടിലും സ്ട്രൈക്കര്‍ അലി മബ്ക്കോത്താണ് യു.എ.ഇയുടെ ആശ്വാസഗോളുകൾ കുറിച്ചത്.
പെനാല്‍ട്ടി ബോക്സിനു പുറത്ത് അവിചാരിതമായി വന്നുകിട്ടിയ പന്തുമായി ഒറ്റയ്ക്കു മുന്നേറിയ അക്രം അഫീഫ് യു.എ.ഇ ഗോള്‍കീപ്പര്‍ എം. അല്‍ ശംസിയെ കബളിപ്പിച്ചാണ് ആദ്യ ഗോൾ കുറിച്ചത്. എട്ടു മിനുട്ടിനുശേഷം ലഭിച്ച പെനാല്‍റ്റിയും അക്രം അ ഫീഫ് കൃത്യമായി മുതലെടുത്തു. യു.എ.ഇ പോസ്റ്റിനു മുന്നില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനിടയിലൂടെ വലകുലുക്കി ഹസ്സന് അല്‍ ഹൈദൂസും കിട്ടിയ അവസരം മുതലെടുത്ത് പ്രതിരോധനിരക്കാരന്‍ ബൗലം കൗക്കിയും ഗോൾപട്ടിക പൂര്‍ത്തിയാക്കി.
ഖത്തറിെൻറ രണ്ടു ഗോളുകള്ക്കുപിറകെ 33ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി യു.എ.ഇ മത്സരത്തിലേക്ക് തിരിച്ചുവന്നു. സ്ട്രൈക്കര്‍ അലി മബ്കൂത് പെനാല്‍റ്റിയിലൂടെ ഖത്തര്‍ വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിലും അധ്വാനിച്ചു കളിച്ച അലി മബ്കൂത് തന്നെയാണ് രണ്ടാം ഗോളും നേടിയത്.അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഇറാഖിനെ യമന്‍ സമനിലയില്‍ തളച്ചു. വിരസമായ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. യു.എ.ഇക്കെതിരെ ജയിച്ചതോടെ ഗ്രൂപ് എയില്‍ ഖത്തര്‍ രണ്ടാംസ്ഥാനത്തായി.
മൂന്നു കളിയില്‍ രണ്ടു ജയവും ഒരു േതാൽവിയുമടക്കം ആറു പോയൻറാണ് ഖത്തറിനുള്ളത്. മൂന്നു കളിയില്‍ രണ്ടെണ്ണം ജയിക്കുകയും ഒരു കളി സമനിലയാവുകയും ചെയ്ത ഇറാഖാണ് ഒന്നാം സ്ഥാനത്ത്. വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ഇറാഖ് ബഹ്റൈനെയും രണ്ടാം സെമിയിൽ ഖത്തർ സൗദി അറേബ്യയെയും നേരിടും.