ദോഹ: സമുദ്രജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെങ് കിൽ മിഡിലീസ്റ്റിലെയും ഉത്തരാഫ്രിക്കയിലെ (മിന) തീരപ്ര ദേശങ്ങളിലുള്ള നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്ന് അൽ അത്വിയ്യ ഫൗണ്ടേഷൻ പഠനം. ഈയിടെ പുറത്തിറങ്ങിയ സസ്റ്റെയിനബിലിറ്റി ഡൈജസ്റ്റിലാണ് മുന്നറിയിപ്പ് രൂപത്തിലുള്ള പഠനം പുറത്തുവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗൾഫ് ടൈംസും റിപ്പോർട്ട് നൽകിയിട്ടുണ്ട്. മിന മേഖലയിലെ കാലാവസ്ഥവ്യതിയാനത്തെ കുറിച്ചുള്ള ലേഖനത്തിൽ ജനങ്ങളെ ബാധിക്കുന്ന താപനിലയിലെ വർധന, ജല ദൗർലഭ്യം എന്നിവ കേന്ദ്രീകരിച്ചാണ് വിശദീകരിച്ചിരിക്കുന്നത്. സമുദ്രജല നിരപ്പ് ഉയരുന്നത് സംബന്ധിച്ചും പഠനത്തിലുണ്ട്. സമുദ്രജലനിരപ്പ് ഉയരുന്നത് ജനസംഖ്യയുമായും ദേശീയ സുരക്ഷാ വെല്ലുവിളിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇൗ മേഖലയിലെ 96 ശതമാനം ജനങ്ങളും കടൽത്തീരങ്ങളിലാണ് അധിവസിക്കുന്നത്. ഇതിൽതന്നെ ദോഹയിലും പരിസരത്തുമാണ് അധികം. ജലനിരപ്പ് ഉയരുകയാണെങ്കിൽ മേഖലയിലെ അധികനഗരങ്ങളും വെള്ളത്തിലാകുമെന്നും അൽ അത്വിയ്യ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
കാലാവസ്ഥവ്യതിയാനവും വെല്ലുവിളികളും സംബന്ധിച്ച് നിരവധി രാജ്യങ്ങളും മേഖലകളും മുൻകരുതലു കളും നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഭാവിവെല്ലുവിളികൾ നേരിടാനൊരുങ്ങുമ്പോൾതന്നെ നിലവിലെ വെല്ലുവിളികളും സ്വാധീനവും കുറക്കാനുള്ള നടപടികളും രാജ്യങ്ങളുടെ ചുമതലയാണെന്നും ഓർമിപ്പിക്കുന്നു. കാലാവസ്ഥവ്യതിയാനം കുറക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിലുള്ള കാലാവസ്ഥമാറ്റത്തിെൻറ തോത് ഒരുപരിധിവരെ കുറക്കാനാകുമെന്നും അൽ അത്വിയ്യ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.