സൂഖ്വാഖിഫിൽ ഇനി ഇൗത്തപ്പഴ മാധുര്യം
text_fieldsദോഹ: നാലാമത് പ്രാദേശിക ഈത്തപ്പഴ മഹോത്സവം 23 മുത ല്‍ ആഗസ്റ്റ് മൂന്നു വരെ സൂഖ് വാഖിഫില്‍ നടക്കും. മുനി സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും സൂ ഖ് വാഖിഫിെൻറയും നേതൃത്വത്തിലാണ് മഹോത്സവം. 80ലേറെ പ്രാദേശിക ഈത്തപ്പഴ ഫാമുകളും ഹസാദ് ഫുഡ് കമ്പനിയും പങ്കെടുക്കും. സൂഖ് വാഖിഫില്‍ ഒരുക്കുന്ന വലിയ തമ്പില്‍ വൈകീട്ട് നാലു മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം നടക്കുകയെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വിഭാഗം തലവന്‍ യൂസുഫ് ഖാലിദ് അല്‍ ഖുലൈഫി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അല്‍ സലീമും പങ്കെടുത്തു.
ഖലാസ്, അല്‍ ശിശി, അല്‍ ഖനിസി, അല്‍ ബര്‍ഹി, അല്‍ ഇര്ഖി, അല്‍ സില്‍ജി, അല്‍ സഖൈ, നബ്ത് സൈഫ്, അല്‍ ലുലു, അല്‍ റസീസി തുടങ്ങി പ്രാദേശിക ഈത്തപ്പഴങ്ങളുടെ വലിയ നിരയാണ് പ്രദര്‍ശനത്തിലുണ്ടാവുക. ആകര്‍ഷകമായ വിലയാണ് എല്ലാത്തിനും. വിളവെടുപ്പ് കാലത്ത് ഈത്തപ്പഴം ഉള്‍പ്പെടെ പ്രാദേശിക ഉൽപന്നങ്ങള്ക്ക് കമ്പോള സൗകര്യം ഒരുക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അല്‍ ഖുലൈഫി പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഈത്തപ്പന ഫാമുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയുടെ വികസനം നിര്‍വഹിക്കാനും വ്യത്യസ്തയിനം ഈത്തപ്പഴ ഉൽപാദനത്തിന് പിന്തുണയേകാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യ വര്‍ഷത്തെ ഈത്തപ്പഴ പ്രദര്‍ശനത്തെ അപേക്ഷിച്ച് നാലിരട്ടി പങ്കാളിത്തമാണ് നാലാമത് മഹോത്സവത്തിലുണ്ടാവുക.
കഴിഞ്ഞ വര്‍ഷത്തെ ഈത്തപ്പഴ മഹോത്സവത്തില്‍ 205 ടണ്ണിലേറെ ഈത്തപ്പഴമാണ് വിറ്റത്. 54,000ത്തോളം സന്ദര്‍ശകര്‍ പങ്കെടുത്ത മഹോത്സവത്തില്‍ 1.7 മില്യന്‍ റിയാലിെൻറ വിൽപനയാണ് നടന്നത്. ആദ്യത്തെ ഈത്തപ്പഴ മഹോത്സവത്തില്‍ 23 ഫാമുകളില്‍നിന്നായി 61 ടണ്‍ ഈത്തപ്പഴമാണ് വിൽപന നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈത്തപ്പഴത്തിെൻറ സാമ്പിളുകള്‍ ലബോറട്ടറിയില്‍ പരിശോധിച്ച് കീടനാശിനി മുക്തമാണെന്ന് ഉറപ്പുവരുത്തിയതായിരിക്കും. പ്രദര്‍ശകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും സൂഖ് വാഖിഫ് ഒരുക്കുമെന്ന് ഡയറക്ടര്‍ മുഹമ്മദ് അല്‍സലീം പ റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
