ദോഹ: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന ഇന്ത്യൻ ടീം മിക ച്ചതാണെന്നും എന്നാൽ കടുത്ത പോരാട്ടമാണ് നേരിടേണ്ടി വരുന്നത് എന്നും അഞ്ജു ബോബി ജ ോർജ് പറഞ്ഞു. ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് മീറ്റിൽ ഔദ്യോഗി ക സംഘത്തിലെ അംഗമായി പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. മീറ്റ് നട ക്കുന്ന ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ അഞ്ജു ‘ഗൾഫ്മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. വൻകിട ചാമ്പ്യൻഷിപ്പ് എന്ന നിലയിൽ നല്ല തയ്യാറെടുപ്പ് നടത്താൻ ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രധാനതാരങ്ങളിൽ ചിലർക്ക് പരിക്കേറ്റത് തിരിച്ചടിയാണ്. എങ്കിലും നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ ഇന്ത്യ ദോഹയിലും ജേതാക്കൾ ആകുമെന്ന് പ്രതീക്ഷിക്കുന്നു. പുത്തൻ പ്രതീക്ഷയായ ഹിമ ദാസ് മത്സര ത്തിനിടെ പരിക്കേറ്റു പുറത്തായി. എന്നാൽ മൽസരത്തിനിടെ പരിക്കേൽക്കുന്നത് തിരിച്ചടിയായി പരിഗണിക്കാൻ കഴിയില്ല. ഒരുപിടി നല്ല താരങ്ങൾ ആണ് ദോഹയിൽ എത്തിയിരിക്കുന്നത്. ഇവിടുത്തെ കാലാവസ്ഥയും അനുകൂലമാണ്.
ഈ വർഷം തന്നെ ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ യോഗ്യത മത്സരം എന്നതിലുപരി ഒളിമ്പിക്സ് ലക്ഷ്യമാക്കുന്നവർക്കുള്ള പ്രധാന മത്സരം കൂടിയാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ്. 100 മീറ്ററിൽ ഫൈനലിൽ കടന്ന ദ്യുതി ചന്ദ് മെഡൽ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്. മലയാളി താരങ്ങൾ ആയ ജിൻസൺ ജോൺസൻ, മുഹമ്മദ് അനസ് എന്നിവർ ഏറെ കഴിവുള്ളവരാണ്. അതേസമയം ലോങ് ജംപിൽ ഇന്ത്യക്കായി പുരുഷ–വനിതാ താരങ്ങൾ ഒന്നും മത്സരിക്കാൻ ഇല്ലാത്ത ആദ്യത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പ്ആണ് ദോഹയിൽ നടക്കുന്നത്. ഇതിൽ നിരാശ ഉണ്ട്.
2002 മുതൽ താൻ ഖത്തറിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കായിക മേഖലയിലെ സൗകര്യങ്ങൾ ഇവിടെ മാതൃക ആണ്. കളിമൈതാനങ്ങൾ പരിപാലിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇവിടുത്തുകാരെ മാതൃകയാക്കണം. മികച്ച സ്റ്റേഡിയങ്ങൾ ഉണ്ടാക്കുക മാത്രമല്ല, അത് പരിപാലിക്കുക എന്നതും പ്രധാനമാണ്. നിർഭാഗ്യവശാൽ നമ്മുടെ നാട് ഇക്കാര്യത്തിൽ ഏറെ പുറകിലാണെന്നും അഞ്ജു പറഞ്ഞു.