Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘സ്വ​ന്തം ചെ​ങ്ങാ​യി’...

‘സ്വ​ന്തം ചെ​ങ്ങാ​യി’ ​ൈക​പി​ടി​ച്ചു, ​11 പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ​മാ​ർ ഖ​ത്ത​റി​ൽ

text_fields
bookmark_border
‘സ്വ​ന്തം ചെ​ങ്ങാ​യി’ ​ൈക​പി​ടി​ച്ചു, ​11 പ്ര​വാ​സി​ക​ളു​ടെ ഭാ​ര്യ​മാ​ർ ഖ​ത്ത​റി​ൽ
cancel
camera_alt11 ?????????????? ??????? ?????? ?????? ????????????? 98.6 ??????? ?????? ???????? ???????????

ദോ​ഹ: മ​റ്റു​ള്ള​വ​ർ കേ​ൾ​ക്കാ​ൻ വേ​ണ്ടി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക മാ​ത്ര​മ​ല്ല, മ​റ്റു​ള്ള​വ​രെ ഹൃ​ദ​ യം കൊ​ണ്ട്​ കേ​ൾ​ക്കു​ക കൂ​ടി​യാ​ണ്​ ഇൗ ​റേ​ഡി​യോ സ്​​റ്റേ​ഷ​ൻ. ഖ​ത്ത​റി​ലെ ആ​ദ്യ മ​ല​യാ​ളം എ​ഫ്.​എം റേ​ഡി ​യോ ആ​യ 98.6 ആ​ണ്​ ര​ണ്ടാം വ​ർ​ഷ​ത്തി​ലും താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​െ​ട ഭാ​ര്യ​മാ​രെ ഖ​ ത്ത​റി​ൽ കൊ​ണ്ടു​വ​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘ഫോ​ർ മൈ ​ലൗ–​ഞാ​നും ഞാ​നു​മെ​ൻ​റാ​ളും’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ്​ ഇ​ത്.

പ്ര​വാ​സം തു​ട​ങ്ങി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഇ​തു​വ​രെ ഖ​ത്ത​റി​ലേ​ക്ക്​ ഭാ​ര്യ​മാ​രെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​തി​രു​ന്ന ഒ​രു​പ​റ്റം പ്ര​വാ​സി​ക​ളു​ടെ സ്വ​പ്​​ന​മാ​ണ്​ ഇ​തോ​ടെ പൂ​വ​ണി​ഞ്ഞ​ത്​. 11 ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​െ​ട ഭാ​ര്യ​മാ​രെ സൗ​ജ​ന്യ​മാ​യാ​ണ്​ ഖ​ത്ത​റി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ​ത്​ 15 വ​ർ​ഷ​മെ​ങ്കി​ലു​മാ​യി ഖ​ത്ത​റി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന താ​ഴ്​​ന്ന വ​രു​മാ​ന​ക്കാ​രാ​യ 11 പ്ര​വാ​സി​ക​ളെ ശ്രോ​താ​ക്ക​ളു​ടെ നാ​മ​നി​ർ​ദേ​ശ​ത്തി​െ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ എ​ത്തി​യ ഇ​വ​രു​ടെ ഭാ​ര്യ​മാ​ർ ഏ​പ്രി​ൽ 22 വ​രെ പ്രി​യ​ത​മ​ൻ​മാ​രു​ടെ കൂ​ടെ ക​ഴി​യും.

പ​ട്ടാ​മ്പി സ്വ​ദേ​ശി പ​ട​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്​ കു​ട്ടി​യു​ടെ ഭാ​ര്യ ആ​മി​ന, മ​ല​പ്പു​റം സ്വ​ദേ​ശി ച​ട്ടു​വ​ള​പ്പി​ൽ അ​ബ്​ ദു​ൽ​ജ​ബ്ബാ​റി​െ​ൻ​റ ഭാ​ര്യ ഹാ​ജ​റ, ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി മു​ട്ട​ത്ത്​ ലാ​സ​ർ ജോ​ർ​ജി​െ​ൻ​റ ഭാ​ര്യ റോ​സി, ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി തൈ​വ​ള​പ്പി​ൽ കു​ഞ്ഞു​മോ​ൻ യൂ​സു​ഫി​െ​ൻ​റ ഭാ​ര്യ സു​ഹ​റ, കൊ​ല്ലം സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ ബാ​ല​കൃ​ഷ്​​ണ​െ​ൻ​റ ഭാ​ര്യ ത​ങ്ക​ച്ചി, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി പാ​റ​മ​ണ്ണി​ൽ മോ​ഹ​ൻ​ദാ​സി​െ​ൻ​റ ഭാ​ര്യ ലൗ​ലി, കോ​ഴി​ക്കോ​ട്​ തെ​ക്ക​യി​ൽ അ​ബ്​​ദു​സ്സ​മ​ദി​െ​ൻ​റ ഭാ​ര്യ റ​സീ​ന, നാ​ദാ​പു​രം സ്വ​ദേ​ശി യൂ​സ​ഫി​െ​ൻ​റ ഭാ​ര്യ സാ​റ, പ​റ​വൂ​ർ സ​ലീ​മി​െ​ൻ​റ ഭാ​ര്യ വാ​സ​ന്തി, കൊ​ണ്ടോ​ട്ടി ചെ​റു​മ​ണ​ക്കാ​ട​ൻ സു​ബൈ​റി​െ​ൻ​റ ഭാ​ര്യ റു​ഖി​യ, ചാ​വ​ക്കാ​ട്​ പ​ണി​ക്ക​വീ​ട്ടി​ൽ ഷി​ഹാ​ബു​ദ്ദീ​െ​ൻ​റ ഭാ​ര്യ ഷ​റീ​ന എ​ന്നി​വ​രാ​ണി​വ​ർ. വി​വി​ധ വാ​ണി​ജ്യ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​വ​രെ എ​ല്ലാ വി​ധ ചെ​ല​വു​ക​ളും സൗ​ജ​ന്യ​മാ​യി വ​ഹി​ച്ച്​ റേ​ഡി​യോ മ​ല​യാ​ളം ഖ​ത്ത​റി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

​ൈഡ്ര​വ​ർ, കെ​ട്ടു​പ​ണി, പെ​യി​ൻ​റി​ങ്​ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രാ​ണ്​ ഇ​വ​ർ എ​ല്ലാ​വ​രും. 15 വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി പ്ര​വാ​സ​ലോ​ക​ത്താ​ണെ​ങ്കി​ലും​ഒ​രി​ക്ക​ൽ പോ​ലും ഭാ​ര്യ​മാ​രെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. ഖ​ത്ത​റി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, സ്​​ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഇ​വ​ർ​ക്ക്​ സ​ന്ദ​ർ​ശ​ന​വു​മൊ​രു​ക്കും. വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളു​മു​ണ്ട്. ‘ഖ​ത്ത​ർ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ചെ​ങ്ങാ​യി’ എ​ന്ന ടാ​ഗ്​​ലൈ​നോ​ടെ 2017ൽ ​ആ​ണ്​ 98.6 പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ റേ​ഡി​യോ മ​ല​യാ​ളം അ​ധി​കൃ​ത​ർ ദ​മ്പ​തി​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സ്വീ​​ക​​ര​​ണ സം​​ഗ​​മം ഇ​​ന്ത്യ​​ൻ സ്പോ​​ർ​​ട്സ് സെ​ൻ​റ​​ർ പ്ര​​സി​​ഡ​​ൻ​റ്​ നീ​ലാ​ങ്​​ഷു ഡേ ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി.​​ഇ.​​ഒ അ​​ൻ​​വ​​ർ ഹു​​സൈ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് ചെ​​യ​​ർ​മാ​ൻ കെ​​സി അ​​ബ്ദു​​ല്ല​​ത്തീ​​ഫ് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam news
News Summary - qatar-gulf news
Next Story