ദോഹ: ഖത്തറും ഫ്രാന്‍സും തമ്മില്‍ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒ പ്പുവെച്ചു. അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യ ന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിയും പങ്കെടുത്തു. സിറിയ, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ സമാധാന ശ്രമങ്ങള്‍ നടത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഇരുനേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഖത്തര്‍ ലോകകപ്പ് 2022മായി ബന്ധപ്പെട്ട് ഉഭയകക്ഷി സഹകരണം ഉറപ്പാക്കുന്നത് സംബന്ധിച്ചും ഇരുനേതാ ക്കളും ചര്‍ച്ച ചെയ്തു. തീവ്രവാദത്തെ അതിന്റെ എല്ലാ അര്‍ഥത്തിലും തള്ളിക്കളയുകയാണ് ഖത്തറിന്റെ രീതിയെന്നും ദേശീയ, അ ന്തര്‍ദേശീയ തലത്തില്‍ തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍ ഖത്തര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്നും പ്ര ധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു. സുരക്ഷ, പ്രതിരോധം, സാംസ്ക്കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തെ കുറിച്ച് സംസാരിക്കുകയും അവ ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ഖത്തര്‍ നാഷണല്‍ മ്യൂസിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ഫ്രഞ്ച് പ്രധാനമന്ത്രിയോട് ഖത്തര്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഖത്തറും ഫ്രാന്‍സും തമ്മിലുള്ള ബന്ധങ്ങള്‍ തുടര്‍ച്ചായി പുരോഗമിക്കുന്നതാണെന്നും ഖത്തറിന്റെ ഏറ്റവും പ്രയാസമേറിയ കാലഘത്തില്‍ അവ തരണം ചെയ്യാന്‍ രാജ്യത്തിനും ജനങ്ങളും സാധിക്കട്ടെയെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ആശംസിച്ചു. ചര്‍ച്ചയിലൂടേയും നയതന്ത്ര നീക്കങ്ങളിലൂടേയും മാത്രമേ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയു ള്ളുവെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.