‘മലപ്പുറം പെരുമ’ കാമ്പയിന് സമാപന സമ്മേളനം നാളെ ശശി തരൂർ,
text_fieldsദോഹ: ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘മലപ്പുറം പെരുമ’ സീസണ്3 ക്യാമ്പ യിന് നാളെ സമാപിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം ജില്ലാ പിറവിയുടെ സുവര്‍ണജൂബിലി ആഘോഷത്തിെൻറ ഭാഗമായി ‘അമ്പതാണ്ടിെൻറ മലപ്പുറം പെ രുമ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദോഹ അൽഅറബി വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ പ്രമുഖർ പെങ്കടുക്കുന്നുണ്ട്. കലാകായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനച്ചടങ്ങോടെ വൈകീട്ട് നാല് മണിക്ക് പരിപാടി ആരംഭിക്കും. ഏഴ് മണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി ഡോ.ശശി തരൂര്‍ എംപി, മുസ്്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി, പ്രമുഖ സാഹിത്യകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണന്, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍, ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികള്‍, കെ.എം.സി.സി നേതാക്കള്‍ എന്നിവർ സംബന്ധിക്കും. മലപ്പുറത്തിെൻറ ചരിത്രവും വര്‍ത്തമാനവും വിശദീകരിക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും.
ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 20ന് ആരംഭിച്ച കാമ്പയിന് ദേശീയ കായിക ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അവസാനിക്കുന്നത്. 1500ഓളം ആളുകളാണ് ഇത്തവണ കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തത്. മണ്ഡലാടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ പെരിന്തല്‍മണ്ണ ഓവറോള്‍ ചാമ്പ്യന്മാരും മങ്കട മണ്ഡലം രണ്ടാംസ്ഥാനവും ഏറനാട് മണ്ഡലം മൂന്നാംസ്ഥാനവും നേടി. വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ജില്ലാ പ്രസിഡൻറ് കെ മുഹമ്മദ് ഈസ, ട്രഷറര്‍ അലിമൊറയൂര്, സവാദ് വെളിയങ്കോട്, ബഷീര്‍ ചേലേമ്പ്ര, ലയിസ് ഏറനാട് എന്നിവർ പെങ്കടുത്തു.
